Categories: latest news

സ്റ്റൈലന്‍ ലുക്കില്‍ ചേട്ടനും അനിയനും; ‘ബ്രോ ഡാഡി’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയായ ‘ബ്രോ ഡാഡി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മോഹന്‍ലാലിനൊപ്പം പൃഥ്വിരാജും സ്റ്റൈലന്‍ ലുക്കില്‍ കോട്ടണിഞ്ഞ് നില്‍ക്കുന്ന ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഇതിനോടകം വൈറലായിട്ടുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ബ്രോ ഡാഡി നിര്‍മ്മിക്കുന്നത്.

ലൂസിഫറിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയാണ് ബ്രോ ഡാഡി. സാഹോദര്യത്തിന്റെ കഥ പറയുന്ന ചിത്രമായിരിക്കും ബ്രോ ഡാഡി. ഈ സിനിമയില്‍ മോഹന്‍ലാലും പൃഥ്വിരാജും ഒരുമിച്ച് ഒരു പാട്ട് പാടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആരാധകരെ ആവേശത്തിലാക്കുന്ന തട്ടുപൊളിപ്പന്‍ പാട്ടാണ് മോഹന്‍ലാലും പൃഥ്വിരാജും ചേര്‍ന്ന് പാടിയിരിക്കുന്നത്.

അതേസമയം, ബ്രോ ഡാഡി ഒടിടി പ്ലാറ്റ്ഫോമിലാണ് റിലീസ് ചെയ്യുക. ചിത്രം തിയറ്റര്‍ റിലീസാക്കാന്‍ ആലോചനകള്‍ നടന്നിരുന്നു. എന്നാല്‍, ആമസോണ്‍ പ്രൈമുമായി നിര്‍മാതാവ് ധാരണയിലെത്തിയെന്നാണ് സൂചന.

Mohanlal and Prithviraj

മോഹന്‍ലാലും പൃഥ്വിരാജും സഹോദരങ്ങളായി അഭിനയിക്കുന്ന സിനിമയാണ് ബ്രോ ഡാഡി. ജോണ്‍ കാറ്റാടി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ജോണ്‍ കാറ്റാടിയുടെ സഹോദരന്‍ ഈശോ കാറ്റാടിയായി പൃഥ്വിരാജ് എത്തും. ഉണ്ണി മുകുന്ദന്‍, മീന, കല്യാണി പ്രിയദര്‍ശന്‍, ലാലു അലക്‌സ്, മുരളി ഗോപി, കനിഹ എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ബ്രോ ഡാഡി ഒരു ഫീല്‍ ഗുഡ് എന്റര്‍ടെയ്‌നര്‍ ആണെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ഒരിക്കലും ഈ സിനിമയെ ലൂസിഫറുമായി താരതമ്യം ചെയ്യാന്‍ കഴിയില്ല. തമാശ കേന്ദീകൃതമായ ഒരു സിനിമ മികച്ച വിഷ്വല്‍ കൂടി നല്‍കി നിര്‍മ്മിച്ചാല്‍ അത് തീര്‍ച്ചയായും മികച്ചതായിരിക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

 

 

അനില മൂര്‍ത്തി

Recent Posts

വെക്കേഷന്‍ ചിത്രങ്ങളുമായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

27 minutes ago

മൊഞ്ചത്തിപ്പെണ്ണായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…

31 minutes ago

സാരിയില്‍ അടിപൊളിയായി അന്ന ബെന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…

35 minutes ago

സിനിമയില്‍ ഇനിയും കാര്യങ്ങള്‍ മാറാനുണ്ട്: മാലാ പാര്‍വതി

മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…

20 hours ago

ശ്രുതി ഹാസന്‍ വീണ്ടും പ്രണയത്തിലോ?

ഉലക നായകന്‍ കമല്‍ ഹാസന്റെ മകളാണ് ശ്രുതി…

21 hours ago