Bhavna Pani
പ്രിയദര്‍ശന്‍ സിനിമകളില്‍ മലയാളികള്‍ ഏറ്റവും കൂടുതല്‍ തവണ കണ്ട സിനിമകളുടെ പട്ടികയെടുത്താല്‍ അതില്‍ ഒന്നാം നിരയില്‍ വരുന്ന ചിത്രമാണ് വെട്ടം. ദിലീപ് നായകനായി അഭിനയിച്ച വെട്ടത്തില്‍ കലാഭവന്‍ മണി, നെടുമുടി വേണു, ഇന്നസെന്റ്, കൊച്ചിന്‍ ഹനീഫ, ജനാര്‍ദ്ദനന്‍ തുടങ്ങി വന്‍ താരനിരയാണ് അണിനിരന്നത്.
വെട്ടത്തിലെ സുന്ദരിയായ ആ നായികയെ ഇപ്പോള്‍ ഓര്‍മയുണ്ടോ? ദിലീപ് തീപ്പെട്ടി കൊള്ളി എന്നു കളിയാക്കി വിളിക്കുന്ന ആ നടിയെ ! വെട്ടത്തില്‍ ദിലീപിന്റെ നായികയായ വീണ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ഭാവ്‌ന പാനിയാണ്.
Bhavna Pani
മോഡലിങ്ങിലൂടെയാണ് ഭാവ്‌ന സിനിമ രംഗത്തേക്ക് എത്തിയത്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. ഭാവ്‌നയുടെ പുതിയ ചിത്രങ്ങള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് മലയാളികള്‍. വെട്ടത്തിലെ ‘തീപ്പെട്ടിക്കൊള്ളി’ തന്നെയാണോ ഇതെന്നാണ് ആരാധകരുടെ ചോദ്യം. മോഡലായ ഭാവ്‌ന വളരെ ഗ്ലാമറസ് വേഷങ്ങളിലും ഇടയ്‌ക്കെ പ്രത്യക്ഷപ്പെടാറുണ്ട്.
വെട്ടത്തിനു ശേഷം ഭാവ്‌ന മലയാളത്തില്‍ ഒരു ഐറ്റം ഡാന്‍സിന് വേണ്ടി മാത്രം എത്തിയിട്ടുണ്ട്. ആ സിനിമ ഏതാണെന്ന് അറിയാമോ ? ജയസൂര്യ നായകനായ ആമയും മുയലും എന്ന സിനിമയിലാണ് ഭാവ്‌ന ഐറ്റം ഡാന്‍സില്‍ അഭിനയിച്ചിട്ടുള്ളത്. വെട്ടത്തില്‍ ദിലീപിന്റെ നായികയായ നടി തന്നെയാണോ ഇതെന്ന് മലയാളികള്‍ക്ക് അന്ന് സംശയമുണ്ടായിരുന്നു. വെട്ടത്തില്‍ നിന്ന് ആമയും മുയലിലേക്കും എത്തുമ്പോള്‍ ഭാവ്‌ന വലിയ രീതിയില്‍ മാറിയിരുന്നു.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
പ്രശസ്ത ചലച്ചിത്ര നടിയും മോഡലുമാണ് കനി കുസൃതി.…
മലയാളികള്‍ക്ക് ഉള്‍പ്പടെ ഏറെ പ്രിയങ്കരിയായ നടിയാണ് ജ്യോതിക.…
തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള നടിയാണ് നിത്യാ മേനോന്. അഭിനയിച്ച…