Bhamaa
ലോഹിതദാസ് ചിത്രം നിവേദ്യത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായ താരമാണ് ഭാമ. പിന്നീട് നിരവധി നല്ല സിനിമകളുടെ ഭാഗമാകാന്‍ ഭാമയ്ക്ക് കഴിഞ്ഞെങ്കിലും വിവാഹത്തിനു മുന്‍പ് സിനിമ കരിയറിന് താരം ചെറിയൊരു ബ്രേക്ക് നല്‍കി. പിന്നീട് വിവാഹശേഷവും ഭാമ അഭിനയിച്ചിട്ടില്ല.
ഭര്‍ത്താവ് അരുണും മകളുമാണ് ഇപ്പോള്‍ ഭാമയുടെ ലോകം. വിവാഹശേഷം ഭാമ സിനിമയില്‍ അഭിനയിക്കാത്തത് ഭര്‍ത്താവ് അരുണ്‍ പറഞ്ഞതുകൊണ്ടാണെന്ന് നേരത്തെ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍, ഇതിനെല്ലാം മറുപടിയായി എത്തിയിരിക്കുകയാണ് ഭാമ. നല്ല കഥാപാത്രങ്ങള്‍ കിട്ടിയാല്‍ ചെയ്യാന്‍ താന്‍ തയ്യാറാണെന്ന് ഭാമ പറയുന്നു.
Bhamaa with Arun
വിവാഹശേഷം തന്നോട് സിനിമയില്‍ അഭിനയിക്കരുതെന്ന് ഭര്‍ത്താവ് അരുണ്‍ പറഞ്ഞിട്ടില്ലെന്ന് ഭാമ പറയുന്നു. സിനിമയിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് സംസാരിക്കുകയായിരുന്നു താരം.
‘ അരുണ്‍ എന്നോട് അഭിനയിക്കരുതെന്നു പറഞ്ഞിട്ടില്ല. മടങ്ങിവരവ് എന്ന് പറഞ്ഞാല്‍ അത് സംഭവിക്കേണ്ടതാണ്. കല്യാണത്തിനു മുന്‍പ് മൂന്ന് വര്‍ഷം അഭിനയിച്ചിട്ടില്ല. നല്ല അവസരങ്ങള്‍ വരാത്തതുകൊണ്ട് മാറിനിന്നതാണ്. ഇപ്പോഴും അതു തന്നെയാണ് പറയാനുള്ളത്. നല്ല അവസരങ്ങള്‍ വന്നാല്‍ അഭിനയിക്കും. കുടുംബത്തെ ബാധിക്കാത്ത രീതിയില്‍ ആണെങ്കില്‍ തിരിച്ചുവരും,’ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഭാമ പറഞ്ഞു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്.…
മലയാള സിനിമയിലെ ന്യൂജെന് അമ്മയാണ് മാലാ പാര്വ്വതി.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…