Mayoori
വിനയന്‍ സംവിധാനം ചെയ്ത ആകാശഗംഗയിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ നടിയാണ് മയൂരി. ആകാശഗംഗയിലെ ‘പുതുമഴയായ് വന്നു നീ പുളകം കൊണ്ട് പൊതിഞ്ഞു നീ’ എന്ന ഗാനം സൂപ്പര്‍ഹിറ്റ് ആയതിനൊപ്പം അതില്‍ അഭിനയിച്ച മയൂരിയുടെ സൗന്ദര്യം മലയാളികളെ ആകര്‍ഷിക്കുകയും ചെയ്തു. മലയാള സിനിമയിലൂടെയാണ് മയൂരി ഏറെ ശ്രദ്ധിക്കപ്പെട്ടത്.
പശ്ചിമ ബംഗാള്‍ സ്വദേശിയാണ് മയൂരി. സിബി മലയില്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം സമ്മര്‍ ഇന്‍ ബത്‌ലഹേമിലൂടെയാണ് മയൂരി സിനിമാ രംഗത്തേക്ക് എത്തുന്നത്. ജയറാമിന്റെ അഞ്ച് കസിന്‍സില്‍ ഒരാളായാണ് മയൂരി ഇതില്‍ അഭിനയിച്ചിരിക്കുന്നത്.
Mayoori
ഭാര്യ വീട്ടില്‍ പരമസുഖം എന്ന സിനിമയില്‍ മയൂരി വിജയരാഘവന്റെ നായികയായി അഭിനയിച്ചു. കുഞ്ചാക്കോ ബോബന്‍ ചിത്രങ്ങളായ ചന്ദാമാമ, പ്രേം പൂജാരി എന്നീ സിനിമകളിലും മയൂരി ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു. ലോഹിതദാസ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം അരയന്നങ്ങളുടെ വീട് മയൂരിയുടെ കരിയറില്‍ ഏറെ പ്രധാനപ്പെട്ടതാണ്. അരയന്നങ്ങളുടെ വീട് എന്ന സിനിമയില്‍ രാഗിണി എന്ന കഥാപാത്രത്തെയാണ് മയൂരി അവതരിപ്പിച്ചത്.
സിനിമയ്ക്ക് പുറമേ സീരിയലുകളിലും മയൂരി അഭിനയിച്ചു. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് മയൂരി ആത്മഹത്യ ചെയ്തത്. നടി ആത്മഹത്യ ചെയ്യാനുള്ള കാരണം ഇപ്പോഴും വ്യക്തമല്ല. 22-ാം വയസ്സിലാണ് മയൂരി തന്റെ ജീവിതം അവസാനിപ്പിച്ചത്.
മലയാള സിനിമയില്‍ ഏറ്റവും കൂടുതല് താരമൂല്യം ഉള്ള…
ബാലതാരമായി എത്തി ഇപ്പോഴും സിനിമയില്‍ സ്ഥിരസാന്നിധ്യമായ താരമാണ്…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പേളി മാണി.…
നടന്‍ ബാലയുടെ രണ്ടാം ഭാര്യയാണ് എലിസബത്ത്. ഒരു…
മലയാളത്തിലെ താരകുടുംബങ്ങളില് ഇന്സ്റ്റാഗ്രാം കയ്യടക്കിവെച്ചിരിക്കുന്ന കുടുംബമാണ് നടന്‍…
ടെലിവിഷന് അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്ക്കും…