Dileep
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് തിരിച്ചടി. തുടരന്വേഷണത്തിലൂടെ നടനെതിരെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ പൊലീസ് നടപടി തുടങ്ങി. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ തുടരന്വേഷണത്തിനാണ് പൊലീസ് ആലോചിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് പൊലീസ് വിചാരണ കോടതിയില്‍ അപേക്ഷ നല്‍കി.
സംവിധായകന്‍ ബാലചന്ദ്രകുമാര്‍ അടുത്തിടെ നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് തുടരന്വേഷണത്തിനുള്ള നടപടികള്‍ ആരംഭിച്ചത്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന് ലഭിച്ചെന്നും ദിലീപ് കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. ദിലീപിന്റെ അടുത്ത സുഹൃത്താണ് താനെന്ന് അവകാശപ്പെട്ടാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍.
Dileep
കേസിലെ പ്രധാന പ്രതികളില്‍ ഒരാളായ പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപ് വീട്ടിലിരുന്ന് കണ്ടെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ പ്രധാന വെളിപ്പെടുത്തല്‍. ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് തെളിവുകളുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് തുടരന്വേഷണത്തിനു അനുമതി തേടി കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.
കേസില്‍ നടനെതിരെ ഗൂഡാലോചന കുറ്റമാണ് നിലനില്‍ക്കുന്നത്. ഗൂഡാലോചനക്കുറ്റമായതിനാല്‍ ദിലീപിനെതിരെ കൂടുതല്‍ ശക്തമായ തെളിവുകള്‍ ശേഖരിക്കുകയാണ് പൊലീസിന്റെ ലക്ഷ്യം.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീനാക്ഷി ദിലീപ്.…
റിയാലിറ്റ് ഷോ അവതാരകായി തിളങ്ങി ആരാധകരുടെ മനം…
ഗ്ലാമറസ് വേഷങ്ങിലും നാടന്‍ വേഷങ്ങളിലും ഒരു പോലെ…