Categories: Gossips

മോഹന്‍ലാലിന്റെ മുഖത്തിനു എന്താണ് പറ്റിയത്? പല സിനിമകളിലേയും കഥാപാത്രങ്ങള്‍ക്ക് താടി വേണമെന്ന് ആവശ്യപ്പെട്ടിരുന്നത് ലാല്‍ തന്നെ !

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് ലാലേട്ടന്‍. നടനവിസ്മയത്തിന്റെ മുഖത്ത് മിന്നിമായുന്ന ഭാവങ്ങള്‍ക്ക് മലയാളി ‘ലാലിസം’ എന്ന പേര് നല്‍കി. അഭിനയത്തില്‍ മോഹന്‍ലാലിന്റെ മുഖത്തിനു വലിയ പ്രാധാന്യമുണ്ടായിരുന്നു. എന്നാല്‍, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മോഹന്‍ലാലിന് മാത്രം അവകാശപ്പെടാവുന്ന അത്തരം മാജിക്കല്‍ ഭാവങ്ങള്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. മോഹന്‍ലാലിന്റെ മുഖത്ത് സംഭവിച്ച മാറ്റങ്ങള്‍ക്ക് യഥാര്‍ഥത്തില്‍ എന്താണ് കാരണം?

വി.എ.ശ്രീകുമാര്‍ സംവിധാനം ചെയ്ത ഒടിയന്‍ എന്ന സിനിമയ്ക്ക് വേണ്ടി മോഹന്‍ലാല്‍ വമ്പന്‍ ഗെറ്റപ്പ് ചേഞ്ചാണ് വരുത്തിയിരുന്നത്. ശരീരഭാരം കുറയ്ക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ മോഹന്‍ലാല്‍ ചെയ്തിരുന്നു. ഇക്കാലയളവില്‍ മോഹന്‍ലാല്‍ വിദേശത്ത് പോയി ബോട്ടോക്‌സ് ഇഞ്ചക്ഷന്‍ എടുത്തതായും വാര്‍ത്തകളുണ്ട്. മുഖത്ത് നിരവധി മാറ്റങ്ങള്‍ വരുത്താന്‍ വേണ്ടിയായിരുന്നു ബോട്ടോക്‌സ് ഇഞ്ചക്ഷന്‍ സ്വീകരിച്ചത്.

Mohanlal

എന്നാല്‍, ബോട്ടോക്‌സ് മോഹന്‍ലാലിന് തിരിച്ചടിയായി. താരത്തിന്റെ മുഖത്തെ മാംസപേശികളെ ഈ ഇഞ്ചക്ഷന്‍ സാരമായി ബാധിച്ചെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. മുഖം ഉപയോഗിച്ച് സൂക്ഷമമായി പോലും അഭിനയിക്കാന്‍ സാധിച്ചിരുന്ന മോഹന്‍ലാലിന് ഇപ്പോള്‍ അത് സാധിക്കാതെയായി.

ബോട്ടോക്‌സ് ഇഞ്ചക്ഷന് ശേഷമുള്ള പല സിനിമകളിലും മോഹന്‍ലാല്‍ താടി വച്ച് അഭിനയിച്ചത് ഇക്കാരണത്താലാണ്. ജീത്തു ജോസഫ് ചിത്രം ദൃശ്യം-2 വില്‍ താടി ഇല്ലാതെ മോഹന്‍ലാല്‍ ജോര്‍ജ്ജുകുട്ടിയായി അഭിനയിക്കണമെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. ദൃശ്യം ആദ്യ ഭാഗത്തിലെ പോലെയുള്ള ഗെറ്റപ്പ് തന്നെ മതിയെന്ന് സംവിധായകനും തീരുമാനിച്ചിരുന്നു. എന്നാല്‍, താടി വച്ച് അഭിനയിക്കുന്നതാണ് നല്ലതെന്ന് മോഹന്‍ലാല്‍ തന്നെ അഭിപ്രായപ്പെടുകയായിരുന്നു.

അനില മൂര്‍ത്തി

Recent Posts

ഗ്ലാമറസ് ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

സാരിയില്‍ അതിസുന്ദരിയായി അനുശ്രീ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

സ്‌റ്റൈലിഷ് പോസുമായി മാളവിക മേനോന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

അതിമനോഹരിയായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

1 day ago

ക്യൂട്ട് ലുക്കുമായി നസ്രിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നസ്രിയ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

അടിപൊളി ഫിറ്റ്‌നസ് ചിത്രങ്ങളുമായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago