Categories: Gossips

മേക്കപ്പ്മാനോട് വെറ്റ് വൈപ്പ്‌സ് ചോദിച്ച് ടൊവിനോ; പുറത്ത് പൈപ്പുണ്ട്, വേണമെങ്കില്‍ പോയി കഴുകിക്കോ എന്ന് മേക്കപ്പ്മാന്റെ മറുപടി, ദുരനുഭവം തുറന്നുപറഞ്ഞ് താരം

തുടക്കകാലത്ത് താന്‍ സിനിമയില്‍ നേരിട്ട അവഗണനകളെ കുറിച്ച് വെളിപ്പെടുത്തി നടന്‍ ടൊവിനോ തോമസ്. ചെറിയ വേഷങ്ങള്‍ ചെയ്തു നടക്കുന്ന സമയത്ത് താന്‍ മേക്കപ്പ് ചെയ്യുമ്പോഴാണ് ഒരു നടനാണ് എന്ന തോന്നല്‍ തനിക്കുണ്ടായിരുന്നതെന്ന് ടൊവിനോ പറയുന്നു. വിയര്‍പ്പ് തുടയ്ക്കാന്‍ ഒരു പേപ്പര്‍ ചോദിച്ചപ്പോള്‍ പുറത്തുള്ള പൈപ്പില്‍ പോയി കഴുകാനാണ് അന്ന് മേക്കപ്പ്മാന്‍ തന്നോട് പറഞ്ഞതെന്നും ടൊവിനോ പറയുന്നു.

‘മേക്കപ്പ് ചെയ്യുന്നതും ഷൂട്ട് കഴിയുമ്പോള്‍ മേക്കപ്പ് തുടച്ച് മാറ്റുമ്പോഴുമെല്ലാം ഞാന്‍ ഒരു നടനാണ് എന്ന തോന്നല്‍ എന്നും വരാറുണ്ടായിരുന്നു. അങ്ങനെയിരിക്കെ ഒരിക്കല്‍ ഷൂട്ട് കഴിഞ്ഞ് മേക്കപ്പ് അഴിക്കാന്‍ ചെന്നപ്പോള്‍ മേക്കപ്പ് മാനോട് വെറ്റ് വൈപ്പ്സ് ചോദിച്ചു. അന്ന് ഞാന്‍ വലിയ നടനൊന്നുമല്ലായിരുന്നു. അതുകൊണ്ടായിരിക്കാം ചിലപ്പോള്‍ അയാള്‍ക്ക് ഞാന്‍ വെറ്റ് വൈപ്പ്സ് ചോദിച്ചത് ഇഷ്ടപ്പെടാതിരുന്നത്. അയാള്‍ എന്നോട് മറുപടിയായി പറഞ്ഞത് പുറത്തെ പൈപ്പില്‍ എങ്ങാനും പോയി കഴുകാനാണ്. അന്നത്തെ അനുഭവത്തിന് ശേഷം പിറ്റേന്ന് ഞാന്‍ അപ്പന്റെ കൈയ്യില്‍ നിന്നും പൈസ വാങ്ങി സ്വന്തമായി ഒരു വെറ്റ് വൈപ്പ് പാക്കറ്റുമായിട്ടാണ് ലൊക്കേഷനില്‍ പോയത്. എന്നിട്ട് അയാള്‍ കാണുന്ന തരത്തില്‍ നിന്ന് വെറ്റ് വൈപ്പ് കൊണ്ട് മുഖം തുടച്ച് പ്രതികാരം വീട്ടി,’ ടൊവിനോ പറഞ്ഞു.

Tovino in Minnal Murali

അതേസമയം, ടൊവിനോ നായകനായ മിന്നല്‍ മുരളി ഒ.ടി.ടി.യില്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. പാന്‍ ഇന്ത്യന്‍ ലെവലില്‍ ടൊവിനോയുടെ വളര്‍ച്ചയാണ് മിന്നല്‍ മുരളിയിലൂടെ പ്രേക്ഷകര്‍ കാണുന്നത്.

 

അനില മൂര്‍ത്തി

Recent Posts

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

21 hours ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

21 hours ago

മഞ്ഞക്കിളിയായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ ഇന്‍സ്റ്റഗ്രാമിലാണ്…

21 hours ago

പ്രകൃതി സൗന്ദര്യം ആസ്വദിച്ച് അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

21 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ജ്യോതി കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ജ്യോതി കൃഷ്ണ.…

21 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

2 days ago