Categories: latest news

അന്ന് നഷ്ടമായ പലതും ഇന്നാണ് ആസ്വദിക്കുന്നത്; തുറന്നുപറഞ്ഞ് ദിലീപ്

മലയാള സിനിമയിലെ ജനപ്രിയ നായകനാണ് ദിലീപ്. കുടുംബ പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്ന താരം. ദിലീപ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച കേശു ഈ വീടിന്റെ നാഥന്‍ ഡിസംബര്‍ 30 ന് ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസിന് കാത്തിരിക്കുകയാണ്. ദിലീപിന്റെ അടുത്ത സുഹൃത്ത് കൂടിയായ നാദിര്‍ഷായാണ് സിനിമ സംവിധാനം ചെയ്യുന്നത്. സിനിമാ തിരക്കുകള്‍ക്കിടയില്‍ താന്‍ പണ്ട് നഷ്ടപ്പെടുത്തിയ പല കാര്യങ്ങളേയും കുറിച്ച് ദിലീപ് തുറന്നുപറയുകയാണ് ഇപ്പോള്‍.

ലോക്ക്ഡൗണ്‍ കാലത്ത് മക്കളായ മീനാക്ഷിക്കും മഹാലക്ഷ്മിക്കും ഒപ്പം സമയം ചെലവഴിക്കാന്‍ സാധിച്ചത് വലിയ കാര്യമായിരുന്നെന്ന് ദിലീപ് ഓര്‍ക്കുന്നു. ലോക്ക്ഡൗണ്‍ കാലം മക്കള്‍ വീട്ടിലുണ്ടായിരുന്നതിനാല്‍ അതിവേഗം കടന്നുപോയി എന്നാണ് ദിലീപ് പറയുന്നത്. മക്കളായ മീനാക്ഷിയും മഹാലക്ഷ്മിയും തമ്മിലുള്ള ബന്ധത്തെ കുറിച്ചും ദിലീപ് പറഞ്ഞു. മീനാക്ഷിയുടെ കുട്ടിക്കാലം എനിക്ക് ഭയങ്കരമായിട്ട് മിസ് ചെയ്ത കാര്യമാണ്. ആ സമയത്ത് തുടര്‍ച്ചയായി സിനിമകള്‍ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു.

Dileep, Meenakshi Dileep and Kavya Madhavan

ജോക്കര്‍, ഡാര്‍ലിംഗ് ഡാര്‍ലിംഗ്, തെങ്കാശിപ്പട്ടണം, മീശമാധവന്‍, കുബേരന്‍ അങ്ങനെ നല്ല തിരക്കായിരുന്നു. അവളുടെ ആ പ്രായം എനിക്ക് നന്നായി മിസ് ചെയ്തിട്ടുണ്ട്. അത് പിന്നെ കിട്ടിയത് മഹാലക്ഷ്മിയിലൂടെയാണ്. ചേച്ചിയെന്ന് വിളിച്ച് മീനാക്ഷിക്ക് പിന്നാലെയാണ് എപ്പോഴും മഹാലക്ഷ്മി. അവര്‍ തമ്മില്‍ അത്ര അടുപ്പമാണ്. മീനുവിന്റേയും മഹാലക്ഷ്മിയുടേയും ചെറുപ്പത്തിലെ ഫോട്ടോകള്‍ ഒരുപോലെയാണ്. നമ്മളെ അത്ഭുതപ്പെടുത്തിയ കാര്യമാണത്. മീനാക്ഷിയും നല്ല കെയറിംഗായാണ് മഹാലക്ഷ്മിയെ നോക്കുന്നതെന്നും ദിലീപ് പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

150 കോടി വിലയുള്ള ‘വാഴ’; മമ്മൂട്ടിക്കില്ലാത്ത നേട്ടം പിള്ളേർക്ക് !

അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…

13 hours ago

കിടിലന്‍ ചിത്രങ്ങളുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

അതിമനോഹരിയായി എസ്തര്‍

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍.…

2 days ago

അതിമനോഹരിയായി നയന്‍താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

ഗ്ലാമറസ് പോസുമായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago