Categories: latest news

2021 ല്‍ റിലീസ് ചെയ്തവയില്‍ മലയാളി നിര്‍ബന്ധമായും കണ്ടിരിക്കേണ്ട അഞ്ച് മലയാള സിനിമകള്‍ ഇതാ

ഒരുപിടി നല്ല സിനിമകള്‍ റിലീസ് ചെയ്ത വര്‍ഷമാണ് 2021. കഥയിലെ പുതുമയും അവതരണശൈലിയിലെ മേന്മയും കൊണ്ട് ശ്രദ്ധിക്കപ്പെട്ട ഒട്ടേറെ സിനിമകളുണ്ട്. അതില്‍ മലയാളി പ്രേക്ഷകര്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട അഞ്ച് സിനിമകള്‍ ഏതൊക്കെയെന്ന് നോക്കാം.

1. ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍

ജിയോ ബോബി തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ പോയ വര്‍ഷത്തെ മികച്ച സിനിമകളില്‍ ഒന്നാണ്. പുരുഷാധിപത്യത്തിന്റെ തടവറയില്‍ തളയ്ക്കപ്പെട്ടുപോയ സ്ത്രീയുടെ വൃഥകളും തന്റേതായ ഐഡന്റിറ്റി തിരിച്ചുപിടിക്കാന്‍ ഒറ്റയ്ക്ക് പോരാടുന്ന സ്ത്രീയുടെ മുന്നേറ്റവും ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന സിനിമയില്‍ ഗംഭീരമായി അവതരിപ്പിച്ചിരിക്കുന്നു. നിമിഷ സജയനാണ് സിനിമയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

2. ജോജി

ദിലീഷ് പോത്തന്‍ ചിത്രം ജോജിയും 2021 ലെ മികച്ച സിനിമാ സൃഷ്ടിയാണ്. കെ.ജി.ജോര്‍ജ്ജിന്റെ ഇരകളെ ഓര്‍മിപ്പിക്കുന്ന ജോജി വില്യം ഷേക്‌സ്പിയറുടെ മാക്ബത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ചെയ്ത സിനിമയാണ്. ഫഹദ് ഫാസില്‍, ബാബുരാജ് എന്നിവരുടെ പ്രകടനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.

Joji (Film)

3. തിങ്കളാഴ്ച നിശ്ചയം

സെന്ന ഹെഗ്‌ഡെയും ശ്രീരാജ് രവീന്ദ്രനും തിരക്കഥയൊരുക്കി സെന്ന ഹെഗ്ഡ തന്നെ സംവിധാനം ചെയ്ത സിനിമയാണ് തിങ്കളാഴ്ച നിശ്ചയം. പെണ്‍കുട്ടിയുടെ താല്‍പര്യം കൂടാതെ വീട്ടുകാര്‍ ഒരു വിവാഹം നിശ്ചയിക്കുന്നതും തുടര്‍ന്നുള്ള രസകരമായ സംഭവ വികാസങ്ങളുമാണ് സിനിമ കൈകാര്യം ചെയ്തിരിക്കുന്നത്.

4. ആര്‍ക്കറിയാം

ബിജു മേനോനും പാര്‍വതിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയാണ് ആര്‍ക്കറിയാം. സനു ജോണ്‍ വര്‍ഗീസാണ് സിനിമയുടെ സംവിധായകന്‍. കോവിഡ് പ്രതിസന്ധി കൂടി പ്രമേയമായി വരുന്ന ആര്‍ക്കറിയാം പ്രേക്ഷകരുടെ ഇഷ്ട സിനിമകളില്‍ ഒന്നാണ്.

5. ചുരുളി

പോയ വര്‍ഷം ഏറ്റവും കൂടുതല്‍ വിവാദങ്ങളിലും നിറഞ്ഞു നിന്ന സിനിമ. അന്താരാഷ്ട്ര തലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ട ചുരുളി ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തതോടെ ഏറെ വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടു. സിനിമയിലെ ഭാഷാപ്രയോഗമാണ് വിവാദങ്ങള്‍ക്ക് കാരണം. ലിജോ ജോസ് പെല്ലിശ്ശേരിയാണ് സിനിമയുടെ സംവിധായകന്‍.

അനില മൂര്‍ത്തി

Recent Posts

സാരികള്‍ക്ക് വലിയ വില; അഹാനയ്ക്ക് വിമര്‍ശനം

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അഹാന കൃഷ്ണ.…

11 hours ago

സിനിമകള്‍ കുറവ്, ആംഡംബരം ജീവിതം നയിച്ച് സാനിയ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…

11 hours ago

വിവാഹത്തിന് മുമ്പും ശേഷവുമുള്ള പ്രണയത്തില്‍ ഒരു മാറ്റവും വന്നിട്ടില്ല; മഞ്ജിമ

ബാലതാരമായെത്തി മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന മഞ്ജിമ…

11 hours ago

അതിസുന്ദരിയായി അനുശ്രീ

ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് അനശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…

15 hours ago

കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

15 hours ago

സാരിയില്‍ ഗ്ലാമറസായി മഡോണ

ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…

15 hours ago