Categories: latest news

സംവിധായകന്‍ ബേസിലിനെ പള്ളീലച്ചന്‍ ആക്കാനായിരുന്നു വീട്ടുകാരുടെ താല്‍പര്യം; ഒടുവില്‍ സംഭവിച്ചത്

യുവാക്കള്‍ക്കിടയില്‍ ഏറെ ആരാധകരുള്ള സംവിധായകനാണ് ബേസില്‍ ജോസഫ്. ആദ്യ ചിത്രമായ കുഞ്ഞിരാമായണത്തിലൂടെ മലയാള സിനിമയിലേക്ക് പുതുമയുടെ പരീക്ഷണം കൊണ്ടുവന്ന സംവിധായകനാണ് ബേസില്‍. പിന്നീട് ബേസില്‍ സംവിധാനം ചെയ്ത ഗോദ തിയറ്ററുകളില്‍ വന്‍ ഹിറ്റായി. ബേസിലിന്റെ മൂന്നാമത്തെ സിനിമയാണ് ഇപ്പോള്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ പ്രേക്ഷകരെ തൃപ്തിപ്പെടുത്തി മുന്നേറുന്ന മിന്നല്‍ മുരളി. തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകനെന്നാണ് ആരാധകര്‍ ബേസിലിനെ ഇപ്പോള്‍ വിളിക്കുന്നത്.

താന്‍ ഒരു സംവിധായകന്‍ മാത്രമല്ലെന്ന് ബേസില്‍ പലതവണ തെളിയിച്ചിട്ടുണ്ട്. നിരവധി മികച്ച സിനിമകളിലും ബേസില്‍ അഭിനയിച്ചിട്ടുണ്ട്. അതില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു ജോജിയിലെ വൈദികന്റേത്. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ജോജിയില്‍ പള്ളീലച്ചന്റെ വേഷത്തിലാണ് ബേസില്‍ അഭിനയിച്ചത്.

Basil Joseph

ബേസിലിന്റെ സ്വന്തം അച്ഛന്‍ പള്ളീലച്ചനാണ്. ജോജിയില്‍ അഭിനയിക്കുമ്പോള്‍ അച്ഛന്റെ സുഹൃത്തുക്കളാണ് സുറിയാനി പ്രാര്‍ത്ഥന ട്യൂണില്‍ പാടി അയച്ചു തന്നതെന്ന് ബേസില്‍ പറയുന്നു. മാത്രമല്ല ചെറുപ്പത്തില്‍ തന്നെ പള്ളീലച്ചന്‍ ആക്കാനാണ് തന്റെ വീട്ടുകാര്‍ ആഗ്രഹിച്ചിരുന്നതെന്നും എന്നാല്‍ അതില്‍ നിന്നെല്ലാം താന്‍ ഊരിപ്പോരുകയായിരുന്നെന്നും ബേസില്‍ പറഞ്ഞു.’ എന്നെ പള്ളീലച്ചനാക്കണമെന്ന് വീട്ടുകാര്‍ക്ക് ആഗ്രഹമുണ്ടായിരുന്നു. അതില്‍ നിന്ന് ഞാനായിട്ട് വഴുതിപ്പോയതാണ്. ആ ആഗ്രഹം സിനിമയിലൂടെ സാധിച്ച സന്തോഷത്തിലാണ് അവര്‍,’ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബേസില്‍ ഇക്കാര്യം പറഞ്ഞത്.

അനില മൂര്‍ത്തി

Recent Posts

അടിപൊളി ലുക്കുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

ചിരിച്ചിത്രങ്ങളുമായി മമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മമിത. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

3 hours ago

സ്‌റ്റൈലിഷ് പോസുമായി പ്രിയങ്ക ചോപ്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയങ്ക ചോപ്ര.…

4 hours ago

സാരിയില്‍ അതിസുന്ദരിയായി മഡോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

എന്തിന് ഞാന്‍ വിജയ്യെ ഡേറ്റ് ചെയ്യണം? രഞ്ജിനി ചോദിക്കുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…

23 hours ago