Categories: latest news

എം.ജി.ശ്രീകുമാറിനെതിരെ ഇടതുപക്ഷ അനുഭാവികളുടെ പ്രതിഷേധം; കാരണം ഇതാണ്

ഗായകന്‍ എം.ജി.ശ്രീകുമാറിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഇടതുപക്ഷ അനുഭാവികള്‍. എം.ജി.ശ്രീകുമാറിനെ കേരള സംഗീത നാടക അക്കാദമി ചെയര്‍മാനായി നിയമിക്കാന്‍ സിപിഎം തീരുമാനിച്ചതായി നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഈ തീരുമാനത്തിനെതിരെയാണ് ഇടത് അനുഭാവികള്‍ രംഗത്തെത്തിയിരിക്കുന്നത്.

ബിജെപിയുമായി അടുത്ത ബന്ധമുള്ള ശ്രീകുമാറിനെ സംഗീത നാടക അക്കാദമി ചെയര്‍മാന്‍ ആക്കരുതെന്നാണ് പലരും സോഷ്യല്‍ മീഡിയയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ശ്രീകുമാര്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും ഉള്‍പ്പെടെ പങ്കുവെച്ചു കൊണ്ടാണ് ഇടതുപക്ഷ അനുഭാവികള്‍ ഉള്‍പ്പെടെയുള്ളര്‍ രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ തലത്തില്‍ ഇതുവരെ ഇതുമായി ബന്ധപ്പെട്ട തീരുമാനം എടുത്തിട്ടില്ല എന്നാണ് ഔദ്യോഗിക വിശദീകരണം.

MG Sreekumar

2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്ത് മത്സരിച്ച വി.മുരളീധരന്റെ ഫെയ്സ്ബുക്ക് പേജ് ഉദ്ഘാടനം ചെയ്തു കൊണ്ടുള്ള എം.ജി.ശ്രീകുമാറിന്റെ വീഡിയോയാണ് വിമര്‍ശകര്‍ പ്രധാനമായും ഉയര്‍ത്തിക്കാട്ടുന്നത്. കഴക്കൂട്ടത്ത് താമര വിരിയാന്‍ താന്‍ ആഗ്രഹിക്കുന്നതായി ശ്രീകുമാര്‍ ഈ വീഡിയോയില്‍ പറയുന്നുണ്ട്.

 

അനില മൂര്‍ത്തി

Recent Posts

വെക്കേഷന്‍ ചിത്രങ്ങളുമായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

29 minutes ago

മൊഞ്ചത്തിപ്പെണ്ണായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…

33 minutes ago

സാരിയില്‍ അടിപൊളിയായി അന്ന ബെന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…

37 minutes ago

സിനിമയില്‍ ഇനിയും കാര്യങ്ങള്‍ മാറാനുണ്ട്: മാലാ പാര്‍വതി

മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…

20 hours ago

ശ്രുതി ഹാസന്‍ വീണ്ടും പ്രണയത്തിലോ?

ഉലക നായകന്‍ കമല്‍ ഹാസന്റെ മകളാണ് ശ്രുതി…

21 hours ago