Categories: Gossips

സിനിമ സെറ്റില്‍ നിന്ന് സംവിധായകന്‍ പോലും അറിയാതെ പാര്‍വതിയെ പൊക്കിയ ജയറാം; രസകരമായ സംഭവം ഇങ്ങനെ

മലയാളി പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരകുടുംബമാണ് ജയറാമിന്റേത്. നടി പാര്‍വതിയാണ് ജയറാമിന്റെ ഭാര്യ. ജയറാം സിനിമയിലെത്തുമ്പോള്‍ പാര്‍വതി വളരെ അറിയപ്പെടുന്ന താരമായിരുന്നു. ആദ്യ സിനിമയില്‍ ഒന്നിച്ച് അഭിനയിക്കാന്‍ എത്തിയപ്പോള്‍ പാര്‍വതിയെ താന്‍ ‘മാഡം’ എന്ന് വിളിച്ചതിനെ കുറിച്ച് ജയറാം തന്നെ പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. സിനിമയില്‍ നിന്ന് തുടങ്ങിയ സൗഹൃദമാണ് ഇരുവരുടേയും പ്രണയത്തിനു കാരണമായത്.

പ്രണയിച്ചു തുടങ്ങിയ ആദ്യ നാളുകളില്‍ ഇരുവര്‍ക്കും കാര്യങ്ങള്‍ അത്ര സുഖകരമായിരുന്നില്ല. തിരക്കുപിടിച്ച സിനിമാ ജീവിതത്തിനിടെ പരസ്പരം കാണാനും കുറച്ച് സമയം ഒരുമിച്ച് ചെലവഴിക്കാനും ഇരുവരും കുറേ ബുദ്ധിമുട്ടിയിട്ടുണ്ട്. ചിലപ്പോഴൊക്കെ പാര്‍വതിയുടെ സിനിമാ സെറ്റുകളില്‍ വന്നാണ് ജയറാം തന്റെ കാമുകിയെ ഒരു നോക്ക് കണ്ടിരുന്നത്. സിനിമയിലെ സുഹൃത്തുക്കള്‍ ഇരുവരുടേയും പ്രണയ നിമിഷങ്ങള്‍ക്ക് പൂര്‍ണ പിന്തുണയും നല്‍കിയിരുന്നു.

Jayaram and Parvathy

ഒരു സിനിമയുടെ സെറ്റില്‍ ജയറാം എത്തിയതുമായി ബന്ധപ്പെട്ട് രസകരമായ ഒരു സംഭവമുണ്ട്. നടന്‍ റിസബാവയാണ് ഇതേ കുറിച്ച് ഒരിക്കല്‍ തുറന്നുപറഞ്ഞത്. 1991 ല്‍ പുറത്തിറങ്ങിയ സിനിമയാണ് ആമിന ടൈലേഴ്സ്. പാര്‍വതിയാണ് സിനിമയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അശോകന്‍, റിസബാവ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. ആമിന ടൈലേഴ്സിന്റെ സെറ്റില്‍ പാര്‍വതിയെ കാണാന്‍ ജയറാം എത്തിയിരുന്നു.

ആമിന ടൈലേഴ്സിന്റെ ഷൂട്ടിങ് നടക്കുന്ന സമയം. പാര്‍വതി, റിസബാവ, അശോകന്‍ തുടങ്ങിയ അഭിനേതാക്കള്‍ എല്ലാം ഒരുമിച്ച് ഒരു ഹോട്ടലിലാണ് താമസം. അക്കാലത്ത് മൊബൈല്‍ ഫോണ്‍ ഇല്ല. ജയറാം-പാര്‍വതി പ്രണയം മലയാള സിനിമയില്‍ ചര്‍ച്ചയായി വരുന്ന സമയമാണ്. ഹോട്ടലിലേക്ക് ജയറാം ഫോണ്‍ വിളിക്കും. റിസപ്ഷനില്‍ ജയറാമിന്റെ കോള്‍ എത്തുമ്പോള്‍ എല്ലാം താനാണ് ആദ്യം അറ്റന്‍ഡ് ചെയ്തിരുന്നതെന്ന് റിസബാവ പറയുന്നു. പാര്‍വതിയെ ഫോണില്‍ കിട്ടാന്‍ വേണ്ടിയാണ് ജയറാം ഇടയ്ക്കിടെ വിളിച്ചിരുന്നത്.

‘ഒരിക്കല്‍ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഒരു പാട്ട് സീനാണ്. കുറേ കഴിഞ്ഞ് നോക്കിയപ്പോള്‍ ഷോട്ട് എടുക്കുന്നില്ല. അപ്പോള്‍ ഞാന്‍ എന്താ സംഭവം എന്ന് ചോദിച്ചു. മാഡത്തിനു (പാര്‍വതി) റൂം വരെ പോകേണ്ട ആവശ്യമുണ്ട് എന്ന് ആരോ പറഞ്ഞു. ‘ആയിക്കോട്ടെ’ എന്നു ഞാനും മറുപടി നല്‍കി. കുറേ സമയം കഴിഞ്ഞിട്ടും പാര്‍വതി തിരിച്ചുവരുന്നത് കാണുന്നില്ല. അപ്പോള്‍ ഒരു അസിസ്റ്റന്റ് ഡയറക്ടര്‍ വന്നിട്ട് പറഞ്ഞു ‘അവിടെ ജയറാം വന്നിട്ടുണ്ട്. ജയറാം പാര്‍വതിയെ പൊക്കികൊണ്ടു പോയിരിക്കാ..’ എന്ന്. പക്ഷേ, ആര്‍ക്കും അതിലൊന്നും പരാതിയുണ്ടായിരുന്നില്ല. സംവിധായകന്‍ സാജന്‍ വരെ ഈ സംഭവത്തെ വളരെ കൗതുകത്തോടെയാണ് അന്ന് കണ്ടത്,’ റിസബാവ ചിരിച്ചുകൊണ്ട് പറഞ്ഞു.

 

അനില മൂര്‍ത്തി

Recent Posts

എന്തിന് ഞാന്‍ വിജയ്യെ ഡേറ്റ് ചെയ്യണം? രഞ്ജിനി ചോദിക്കുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…

15 hours ago

ശോഭിതയുമായുള്ള പ്രണയം ആരംഭിച്ചത് ഇന്‍സ്റ്റഗ്രാമിലൂടെ: നാഗചൈതന്യ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നാഗചൈതന്യ. സാമന്തയുമായുള്ള…

15 hours ago

ഷോപ്പിംഗിനായി പണം കളയാറില്ല; നവ്യ നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…

15 hours ago

അതിമനോഹരിയായി പ്രിയ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

19 hours ago

സാരിയില്‍ ഗംഭീര ലുക്കുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

19 hours ago

ഗ്ലാമറസ് നോട്ടവുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

19 hours ago