Mammootty and Soubin
അമല്‍ നീരദ്-മമ്മൂട്ടി ചിത്രം ഭീഷ്മപര്‍വ്വത്തെ കുറിച്ച് ആവേശംകൊള്ളിക്കുന്ന അപ്‌ഡേറ്റുമായി നടന്‍ സൗബിന്‍ ഷാഹിര്‍. ഞെട്ടിക്കുന്ന സിനിമയായിരിക്കും ഭീഷ്മപര്‍വ്വമെന്ന് സൗബിന്‍ പറഞ്ഞു. അമല്‍ നീരദിന്റെ മേക്കിങ് പാറ്റേണ്‍ കാണാന്‍ തന്നെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. അക്ഷരാര്‍ത്ഥത്തില്‍ ഇതൊരു മമ്മൂക്ക-അമല്‍ നീരദ് ചിത്രമായിരിക്കും. സിനിമയുടെ കാര്യങ്ങള്‍ പലതും പറയാന്‍ പാടില്ല. കണ്ടറിയണം. സിനിമ അടിപൊളിയായിരിക്കും. ആരാധകര്‍ക്ക് കയ്യടിക്കാന്‍ പറ്റുന്ന നിരവധി സീനുകള്‍ ഭീഷ്മപര്‍വ്വത്തില്‍ ഉണ്ടാകുമെന്നും സൗബിന്‍ പറഞ്ഞു. മമ്മൂട്ടിയുടെ വില്ലനായിട്ടാണോ എത്തുന്നത് എന്ന ചോദ്യത്തിനു അത് താന്‍ പറയില്ലെന്ന മറുപടിയായിരുന്നു സൗബിന്‍ നല്‍കിയത്.
മമ്മൂട്ടി ആരാധകര്‍ വലിയ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് ഭീഷ്മപര്‍വ്വം. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മപര്‍വ്വത്തിന്റെ ഷൂട്ടിങ് നേരത്തെ കഴിഞ്ഞതാണ്. സിനിമയിലെ മമ്മൂട്ടിയുടെ ലുക്ക് ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. പക്കാ ഒരു ഗ്യാങ്‌സ്റ്റര്‍ സിനിമയായിരിക്കും ഭീഷമപര്‍വ്വമെന്നാണ് അണിയറ സംസാരം. സിനിമയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്ത് വിടരുതെന്ന് അഭിനേതാക്കള്‍ക്ക് സംവിധായകന്‍ നേരത്തെ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Mammootty in Beeshma Parvam
ഭീഷ്മപര്‍വ്വത്തില്‍ മമ്മൂട്ടിയെ കൂടാതെ ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍, ഫര്‍ഹാന്‍ ഫാസില്‍, വീണ നന്ദകുമാര്‍, ലെന, ശ്രിന്ദ, ദിലീഷ് പോത്തന്‍, സുദേവ് നായര്‍, ഷൈന്‍ ടോം ചാക്കോ, നദിയ മൊയ്തു തുടങ്ങി വമ്പന്‍ താരനിര അണിനിരന്നിട്ടുണ്ട്. സംവിധായകന്‍ അമല്‍ നീരദ്, നവാഗതനായ ദേവദത് ഷാജി എന്നിവര്‍ ചേര്‍ന്ന് രചിച്ച ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ആനന്ദ് സി ചന്ദ്രനും സംഗീതമൊരുക്കിയത് സുഷിന്‍ ശ്യാമുമാണ്.
പ്രേക്ഷകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നാഗചൈതന്യ. സാമന്തയുമായുള്ള…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…