Categories: Gossips

മിന്നല്‍ മുരളിക്ക് രണ്ടാം ഭാഗം വരുന്നു ! സൂചന നല്‍കി സംവിധായകന്‍

ബേസില്‍ ജോസഫ്-ടൊവിനോ തോമസ് കൂട്ടുകെട്ടില്‍ പിറന്ന മിന്നല്‍ മുരളിക്ക് രണ്ടാം ഭാഗം വരുമെന്ന് സൂചന. സംവിധായകന്‍ ബേസില്‍ ജോസഫ് തന്നെയാണ് ഇതുമായി ബന്ധപ്പെട്ട അപ്‌ഡേറ്റ് നല്‍കിയത്. മിന്നല്‍ മുരളിക്ക് സെക്കന്‍ഡ് പാര്‍ട്ട് എടുക്കാനും ആലോചനയുണ്ടെന്ന് ബേസില്‍ വെളിപ്പെടുത്തുന്നു. നമുക്ക് ആഗ്രഹമില്ലായ്മ ഒന്നുമില്ല. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുവാണെങ്കില്‍ സെക്കന്‍ഡ് പാര്‍ട്ട് എടുക്കണമെന്ന് തന്നെയാണ് കരുതുന്നതെന്നാണ് അദ്ദേഹം പറയുന്നത്. സിനിമ രണ്ടാം ഭാഗത്തിനുള്ള സാധ്യത നല്‍കിയാണ് അവസാനിക്കുന്നതും. രണ്ടാം ഭാഗത്തിന്റെ ആലോചനകളൊക്കെ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, മിന്നല്‍ മുരളി പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നുവെന്നാണ് പുറത്തുവരുന്ന ആദ്യ റിപ്പോര്‍ട്ട്. തുടക്കം മുതല്‍ ഒടുക്കം വരെ എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരെ എന്‍ഗേജ് ചെയ്യിപ്പിക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞെന്ന് പ്രേക്ഷകര്‍ ഒരേ സ്വരത്തില്‍ അഭിപ്രായപ്പെടുന്നു.

ടൊവിനോ തോമസും ഗുരു സോമസുന്ദരവുമാണ് മിന്നല്‍ മുരളിയിലെ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. സാങ്കേതിക തികവും ഉറപ്പുള്ള കഥയുമാണ് സിനിമയെ വേറെ ലെവല്‍ ആക്കുന്നതെന്നാണ് ഭൂരിഭാഗം പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്. ഈ സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിരുന്നെങ്കില്‍ എന്ന് പ്രേക്ഷകര്‍ ആഗ്രഹിച്ചാലും അവരെ തെറ്റ് പറയാന്‍ സാധിക്കില്ല.

Minnal Murali

സമീര്‍ താഹിറിന്റെ ക്യാമറയും ലിവിങ്സ്റ്റണ്‍ മാത്യുവിന്റെ എഡിറ്റിങ്ങും നിലവാരം പുലര്‍ത്തിയപ്പോള്‍ സുഷിന്‍ ശ്യാമിന്റെ പശ്ചാത്തല സംഗീതവും അതിനോട് ചേര്‍ന്നു നിന്നു. പലപ്പോഴും വിഎഫ്എക്‌സിന്റെ അകമ്പടിയോടെ എത്തുന്ന സൂപ്പര്‍ ഹീറോ സിനിമകള്‍ കൈവിട്ടു പോകാറുണ്ടെങ്കിലും ഗ്രാഫിക്‌സിലെ മിതത്വം മിന്നല്‍ മുരളിയെ കൂടുതല്‍ മനോഹരമാക്കിയെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു.

അതേസമയം, മിന്നല്‍ മുരളി ഒ.ടി.ടി.യില്‍ റിലീസ് ചെയ്തതിനു പിന്നാലെ ടെലിഗ്രാമിലും സിനിമയുടെ ലിങ്ക് പ്രചരിക്കാന്‍ തുടങ്ങി. നിരവധി പേര്‍ ടെലിഗ്രാമിലൂടെ മിന്നല്‍ മുരളി ഡൗണ്‍ലോഡ് ചെയ്തു. വിഷ്വല്‍ ഇഫക്ടിന് വലിയ പ്രാധാന്യമുള്ള സിനിമയായതിനാല്‍ ഹൈ ക്വാളിറ്റി പ്രിന്റുകളാണ് പലരും ഡൗണ്‍ലോഡ് ചെയ്തത്. എന്നാല്‍, അങ്ങനെ ഡൗണ്‍ലോഡ് ചെയ്തവര്‍ക്കെല്ലാം കിട്ടിയത് എട്ടിന്റെ പണി. മിന്നല്‍ മുരളിയാണെന്ന് കരുതി ഡൗണ്‍ലോഡ് ചെയ്തത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് റിലീസ് ചെയ്ത സിനിമകള്‍ വരെ ! വിനയന്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം രാക്ഷസരാജാവും മോഹന്‍ലാല്‍ ചിത്രം ഇട്ടിമാണിയുമാണ് കൂടുതല്‍ പേര്‍ക്കും മിന്നല്‍ മുരളി ആണെന്നും പറഞ്ഞ് കിട്ടിയത്. ടെലിഗ്രാമില്‍ വ്യാജ പ്രിന്റ് പ്രചരിക്കാതെയിരിക്കാന്‍ മിന്നല്‍ മുരളി ടീം നടപടികള്‍ സ്വീകരിച്ചിട്ടുള്ളതായി നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

 

അനില മൂര്‍ത്തി

Recent Posts

ബിഗ് ബോസ് സൗഹൃദം വീണ്ടും; ബഷീർ ബഷിക്കൊപ്പം അഞ്ജലി അമീറിന്റെ പുതിയ ചിത്രം

ബിഗ് ബോസ് മലയാളം ആദ്യ സീസണിലൂടെ പ്രേക്ഷകരുടെ…

2 hours ago

മോഡേൺ ട്വിസ്റ്റ്; ബിന്ദു മാധവിയുടെ ഫാഷൻ പരീക്ഷണം

തെലുങ്ക്-തമിഴ് സിനിമകളിലൂടെ ശ്രദ്ധ നേടിയ നടി ബിന്ദു…

2 hours ago

ഓണ സ്റ്റൈലിന് പുതിയ ടച്ച്; കസവ് സാരിയിൽ ആൽഫി പഞ്ഞിക്കാരൻ

ഓണക്കാല ഫാഷനിൽ ഇത്തവണ ട്രെൻഡാകുന്നത് സിംപിൾ സ്റ്റൈലിംഗും…

15 hours ago

അനുപമ ധ്രുവിനെ ചെരുപ്പൂരി അടിച്ചോ? റിപ്പോര്‍ട്ടുകള്‍

തെന്നിന്ത്യന്‍ താരങ്ങളായ അനുപമ പരമേശ്വരനും ധ്രുവ് വിക്രമും…

22 hours ago