Categories: Gossips

മിന്നല്‍ മുരളി ഡൗണ്‍ലോഡ് ചെയ്യാന്‍ ടെലിഗ്രാമില്‍ കയറിയവര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി; ഇട്ടിമാണി മുതല്‍ രാക്ഷസരാജാവ് വരെ !

ടൊവിനോ തോമസ്-ബേസില്‍ ജോസഫ് കൂട്ടുകെട്ടില്‍ റിലീസ് ചെയ്ത മിന്നല്‍ മുരളിക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകര്‍ക്കിടയില്‍ നിന്ന് ലഭിക്കുന്നത്. സിനിമ കിടിലമായെന്നാണ് എല്ലാവരുടേയും അഭിപ്രായം. ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.

അതേസമയം, മിന്നല്‍ മുരളി ഒ.ടി.ടി.യില്‍ റിലീസ് ചെയ്തതിനു പിന്നാലെ ടെലിഗ്രാമിലും സിനിമയുടെ ലിങ്ക് പ്രചരിക്കാന്‍ തുടങ്ങി. നിരവധി പേര്‍ ടെലിഗ്രാമിലൂടെ മിന്നല്‍ മുരളി ഡൗണ്‍ലോഡ് ചെയ്തു. വിഷ്വല്‍ ഇഫക്ടിന് വലിയ പ്രാധാന്യമുള്ള സിനിമയായതിനാല്‍ ഹൈ ക്വാളിറ്റി പ്രിന്റുകളാണ് പലരും ഡൗണ്‍ലോഡ് ചെയ്തത്. എന്നാല്‍, അങ്ങനെ ഡൗണ്‍ലോഡ് ചെയ്തവര്‍ക്കെല്ലാം കിട്ടിയത് എട്ടിന്റെ പണി. മിന്നല്‍ മുരളിയാണെന്ന് കരുതി ഡൗണ്‍ലോഡ് ചെയ്തത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് റിലീസ് ചെയ്ത സിനിമകള്‍ വരെ ! വിനയന്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം രാക്ഷസരാജാവും മോഹന്‍ലാല്‍ ചിത്രം ഇട്ടിമാണിയുമാണ് കൂടുതല്‍ പേര്‍ക്കും മിന്നല്‍ മുരളി ആണെന്നും പറഞ്ഞ് കിട്ടിയത്. ടെലിഗ്രാമില്‍ വ്യാജ പ്രിന്റ് പ്രചരിക്കാതെയിരിക്കാന്‍ മിന്നല്‍ മുരളി ടീം നടപടികള്‍ സ്വീകരിച്ചിട്ടുള്ളതായി നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

Tovino in Minnal Murali

കുഞ്ഞിരാമായണം, ഗോദ എന്നീ സിനിമകള്‍ക്ക് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്തിരിക്കുന്ന സിനിമയാണ് മിന്നല്‍ മുരളി. കുറുക്കന്‍മൂല എന്ന ഗ്രാമത്തിലെ സൂപ്പര്‍ഹീറോയാണ് മിന്നല്‍ മുരളി. ടോവിനോ തോമസ് സൂപ്പര്‍ ഹീറോയാകുമ്പോള്‍ ഗുരു സോമസുന്ദരമാണ് സൂപ്പര്‍ വില്ലനായി വരുന്നത്. കഥ, തിരക്കഥ, സംഭാഷണം അരുണ്‍ എ ആര്‍, ജസ്റ്റിന്‍ മാത്യുസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. മിന്നല്‍ മുരളിയുടെ ഛായാഗ്രഹണം സമീര്‍ താഹിറാണ്.

 

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

1 hour ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

9 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

9 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

9 hours ago