Minnal Murali
ടൊവിനോ ചിത്രം മിന്നല്‍ മുരളിയെ വാനോളം പുകഴ്ത്തി വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. മലയാളത്തിലെ ലക്ഷണമൊത്ത സൂപ്പര്‍ഹീറോ സിനിമയാണ് മിന്നല്‍ മുരളിയെന്ന് മന്ത്രി പറഞ്ഞു. സംവിധായകന്‍ ബേസില്‍ ജോസഫിനേയും സിനിമയില്‍ കേന്ദ്ര കഥാപാത്രം അവതരിപ്പിച്ച ടൊവിനോ തോമസിനേയും ‘മിന്നല്‍’ എന്ന് മന്ത്രി വിശേഷിപ്പിച്ചു. ഗുരു സോമസുന്ദരത്തിന്റെ പ്രകടനം അത്ഭുതകരമാണെന്നും മന്ത്രി പറഞ്ഞു. മൈ ഡിയര്‍ കുട്ടിച്ചാത്തന് ശേഷം കുട്ടികള്‍ക്ക് ആഘോഷിക്കാന്‍ മലയാളത്തില്‍ നിന്നുള്ള സൂപ്പര്‍ ഹീറോ സിനിമയാണ് മിന്നല്‍ മുരളിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, മിന്നല്‍ മുരളി പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നുവെന്നാണ് പുറത്തുവരുന്ന ആദ്യ റിപ്പോര്‍ട്ട്. തുടക്കം മുതല്‍ ഒടുക്കം വരെ എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരെ എന്‍ഗേജ് ചെയ്യിപ്പിക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞെന്ന് പ്രേക്ഷകര്‍ ഒരേ സ്വരത്തില്‍ അഭിപ്രായപ്പെടുന്നു.
ടൊവിനോ തോമസും ഗുരു സോമസുന്ദരവുമാണ് മിന്നല്‍ മുരളിയിലെ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. സാങ്കേതിക തികവും ഉറപ്പുള്ള കഥയുമാണ് സിനിമയെ വേറെ ലെവല്‍ ആക്കുന്നതെന്നാണ് ഭൂരിഭാഗം പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്. ഈ സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിരുന്നെങ്കില്‍ എന്ന് പ്രേക്ഷകര്‍ ആഗ്രഹിച്ചാലും അവരെ തെറ്റ് പറയാന്‍ സാധിക്കില്ല.
Minnal Murali
സമീര്‍ താഹിറിന്റെ ക്യാമറയും ലിവിങ്സ്റ്റണ്‍ മാത്യുവിന്റെ എഡിറ്റിങ്ങും നിലവാരം പുലര്‍ത്തിയപ്പോള്‍ സുഷിന്‍ ശ്യാമിന്റെ പശ്ചാത്തല സംഗീതവും അതിനോട് ചേര്‍ന്നു നിന്നു. പലപ്പോഴും വിഎഫ്എക്‌സിന്റെ അകമ്പടിയോടെ എത്തുന്ന സൂപ്പര്‍ ഹീറോ സിനിമകള്‍ കൈവിട്ടു പോകാറുണ്ടെങ്കിലും ഗ്രാഫിക്‌സിലെ മിതത്വം മിന്നല്‍ മുരളിയെ കൂടുതല്‍ മനോഹരമാക്കിയെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു.
അതേസമയം, മിന്നല്‍ മുരളി ഒ.ടി.ടി.യില്‍ റിലീസ് ചെയ്തതിനു പിന്നാലെ ടെലിഗ്രാമിലും സിനിമയുടെ ലിങ്ക് പ്രചരിക്കാന്‍ തുടങ്ങി. നിരവധി പേര്‍ ടെലിഗ്രാമിലൂടെ മിന്നല്‍ മുരളി ഡൗണ്‍ലോഡ് ചെയ്തു. വിഷ്വല്‍ ഇഫക്ടിന് വലിയ പ്രാധാന്യമുള്ള സിനിമയായതിനാല്‍ ഹൈ ക്വാളിറ്റി പ്രിന്റുകളാണ് പലരും ഡൗണ്‍ലോഡ് ചെയ്തത്. എന്നാല്‍, അങ്ങനെ ഡൗണ്‍ലോഡ് ചെയ്തവര്‍ക്കെല്ലാം കിട്ടിയത് എട്ടിന്റെ പണി. മിന്നല്‍ മുരളിയാണെന്ന് കരുതി ഡൗണ്‍ലോഡ് ചെയ്തത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് റിലീസ് ചെയ്ത സിനിമകള്‍ വരെ ! വിനയന്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം രാക്ഷസരാജാവും മോഹന്‍ലാല്‍ ചിത്രം ഇട്ടിമാണിയുമാണ് കൂടുതല്‍ പേര്‍ക്കും മിന്നല്‍ മുരളി ആണെന്നും പറഞ്ഞ് കിട്ടിയത്. ടെലിഗ്രാമില്‍ വ്യാജ പ്രിന്റ് പ്രചരിക്കാതെയിരിക്കാന്‍ മിന്നല്‍ മുരളി ടീം നടപടികള്‍ സ്വീകരിച്ചിട്ടുള്ളതായി നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
കിടിലന് ലുക്കില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള് പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്…
സോഷ്യല് മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…