Categories: Gossips

ആത്മഹത്യയെ കുറിച്ച് ആലോചിച്ച സമയമുണ്ട്; തുറന്നുപറഞ്ഞ് മല്ലിക സുകുമാരന്‍

താന്‍ ജീവിതത്തില്‍ ഏറെ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോയിട്ടുണ്ടെന്ന് നടി മല്ലിക സുകുമാരന്‍. ഭര്‍ത്താവും നടനുമായ സുകുമാരന്റെ മരണം തന്നെ മാനസികമായി ഏറെ തളര്‍ത്തിയിട്ടുണ്ടെന്നാണ് താരം പറയുന്നത്. സുകുമാരന്റെ മരണശേഷം എന്തെല്ലാം പ്രതിസന്ധികളിലൂടെ താന്‍ കടന്നുപോയിട്ടുണ്ടെന്ന് പഴയ അഭിമുഖങ്ങളില്‍ മല്ലിക തുറന്നുപറഞ്ഞിട്ടുണ്ട്.

സുകുമാരന്റെ മരണശേഷം താന്‍ ആത്മഹത്യയെ കുറിച്ച് പോലും ആലോചിച്ചിട്ടുണ്ടെന്ന് മല്ലിക പറയുന്നു. സുകുമാരന്റെ മരണശേഷം ജീവിതം അവസാനിപ്പിക്കാന്‍ പോലും തനിക്ക് തോന്നിയിട്ടുണ്ടെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മല്ലിക പറഞ്ഞിട്ടുള്ളത്. ‘സുകുവേട്ടന്റെ മരണത്തെ തുടര്‍ന്ന് ജീവിതം അവസാനിപ്പിക്കാന്‍ പോലും ആലോചിച്ചവളാണ് ഞാന്‍. രണ്ടു മക്കളെയും നല്ല നിലയിലെത്തിക്കണമെന്ന സുകുവേട്ടന്റെ മോഹം സഫലീകരിക്കാനാണ് തുടര്‍ന്നും ജീവിച്ചത്. അതൊരു വാശിയായിരുന്നു. സുകുവേട്ടനെ വേദനിപ്പിച്ചവര്‍ക്കു മുന്നില്‍ മക്കളെ വളര്‍ത്തണമെന്ന വാശി,’ മല്ലിക പറഞ്ഞു.

Mallika Sukumaran

മല്ലികയുടേയും സുകുമാരന്റേയും പ്രണയ വിവാഹമായിരുന്നു. ജഗതിയുമായുള്ള ബന്ധം നിയമപരമായി വേര്‍പ്പെടുത്തിയ ശേഷമാണ് മല്ലിക സുകുമാരനെ വിവാഹം കഴിച്ചത്. ഇന്ദ്രജിത്തും പൃഥ്വിരാജുമാണ് സുകുമാരന്റേയും മല്ലികയുടേയും മക്കള്‍.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago