Categories: Gossips

‘നിനക്ക് കുട്ടികള്‍ ഉണ്ടാകില്ല’; ചാന്തുപൊട്ടില്‍ അഭിനയിക്കുന്നതിനു മുന്‍പ് ദിലീപിനെ പേടിപ്പിച്ച് കലാഭവന്‍ മണി, ആ സിനിമ ചെയ്യുന്നത് മീനാക്ഷി ജനിച്ച ശേഷം

സിനിമയില്‍ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു ദിലീപും കലാഭവന്‍ മണിയും. ഇരുവരും ഒന്നിച്ചുള്ള കോംബിനേഷന്‍ സീനുകളെല്ലാം ഇന്നും മലയാളികളെ പൊട്ടിച്ചിരിപ്പിക്കുന്നതാണ്. സിനിമയില്‍ തുടങ്ങിയ സൗഹൃദം പിന്നീട് ആഴപ്പെട്ടു. അതുകൊണ്ട് തന്നെ കലാഭവന്‍ മണിയുടെ മരണം ദിലീപിനെ മാനസികമായി ഏറെ തളര്‍ത്തിയിരുന്നു. ഒരിക്കല്‍ കലാഭവന്‍ മണിയുടെ രസകരമായ കമന്റ് കേട്ട് താന്‍ ഒരു സിനിമ ചെയ്യാന്‍ ഏറെ വൈകിയതിനെ കുറിച്ച് ദിലീപ് വെളിപ്പെടുത്തിയിട്ടുണ്ട്.

ലാല്‍ ജോസ് സംവിധാനം ചെയ്ത ചാന്തുപൊട്ട് എന്ന സിനിമയാണത്. സ്ത്രീയുടെ മാനറിസങ്ങള്‍ ഉള്ള നായകനായാണ് ദിലീപ് ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. അക്കാലത്ത് ഇത്തരം കഥാപാത്രങ്ങളെ പ്രേക്ഷകര്‍ കണ്ടിരുന്നത് ഏറെ തെറ്റിദ്ധരിക്കപ്പെട്ട രീതിയിലാണ്. 2005 ലാണ് ചാന്തുപൊട്ട് റിലീസ് ചെയ്യുന്നത്. എന്നാല്‍, അതിനേക്കാള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ചാന്തുപൊട്ടിന്റെ കഥയെ കുറിച്ച് തനിക്ക് അറിയാമായിരുന്നു എന്ന് ദിലീപ് വെളിപ്പെടുത്തുന്നു. പഴയൊരു അഭിമുഖത്തിലാണ് ദിലീപ് ഇക്കാര്യം തുറന്നുപറഞ്ഞത്.

Dileep

‘നാദിര്‍ഷയാണ് എന്നോട് വന്ന് ബെന്നി പി.നായരമ്പലത്തിന്റെ ഒരു നാടകമുണ്ട്, നീ അത് കാണണം, നിനക്ക് അത് ചെയ്യാന്‍ പറ്റും എന്നെല്ലാം പറഞ്ഞത്. ഞാന്‍ ഇക്കാര്യം ലാല്‍ ജോസിനോട് പറഞ്ഞു. ഞാനും ലാലുവും ചേര്‍ന്ന് അത് സിനിമയാക്കാമെന്നും തീരുമാനിച്ചു. പക്ഷേ, അത് കഴിഞ്ഞ് എട്ട് വര്‍ഷത്തിനു ശേഷമാണ് ഞാന്‍ ആ സിനിമ ചെയ്യുന്നത്. അതിന്റെ കാരണം എന്താണെന്ന് വച്ചാല്‍, ഒരിക്കല്‍ കലാഭവന്‍ മണിയോട് ഞാന്‍ ഈ കഥയെ കുറിച്ച് പറഞ്ഞു. സ്ത്രീത്വമുള്ള കഥാപാത്രത്തെയാണ് ഞാന്‍ ചെയ്യാന്‍ പോകുന്നതെന്നും മണിയോട് പറഞ്ഞു. അപ്പോ മണി എന്നോട് പറഞ്ഞു ‘അതൊന്നും വേണ്ടാട്ടാ…അതൊക്കെ ചെയ്ത് കഴിഞ്ഞാല്‍ കുട്ടികള്‍ ഉണ്ടാകില്ലാട്ടോ’ എന്ന്. അത് എനിക്ക് വലിയ അടിയായി പോയി. ഞാന്‍ പിന്നെ ഓരോ കാരണങ്ങള്‍ പറഞ്ഞ് ആ സ്‌ക്രിപ്റ്റ് മാറ്റിവച്ചു. പിന്നീട് മീനാക്ഷി (മകള്‍) ജനിച്ച ശേഷമാണ് ഞാന്‍ ആ സിനിമ ചെയ്യുന്നത്,’ ദിലീപ് ചിരിച്ചുകൊണ്ട് പറഞ്ഞു.

 

അനില മൂര്‍ത്തി

Recent Posts

സിനിമയില്‍ ഒരുപാട് സ്ട്രഗില്‍ അനുഭവിച്ചു: ഹണി റോസ്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഹണി റോസ്.…

5 hours ago

ബോഗയ്ന്‍വില്ലയുടെ പുതിയ പോസ്റ്റര്‍ പുറത്ത്

കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ജ്യോതിര്‍മയി എന്നിവരെ…

5 hours ago

സൂര്യ ചിത്രം കങ്കുവ റിലീസ് തീയതി പ്രഖ്യാപിച്ചു

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തുനില്‍ക്കുന്ന തെന്നിന്ത്യന്‍ സൂപ്പര്‍…

6 hours ago

ആദ്യ ദിനം 76 ലക്ഷത്തില്‍ നിന്ന് തുടങ്ങി ഇപ്പോള്‍ 22 കോടി ! കിഷ്‌കിന്ധാ കാണ്ഡം ഓണം വിന്നറാകുമോ?

ബോക്സ്ഓഫീസില്‍ ഞെട്ടിക്കുന്ന കുതിപ്പുമായി കിഷ്‌കിന്ധാ കാണ്ഡം. റിലീസ്…

6 hours ago

വാഴ ഒടിടിയിലേക്ക്

തീയേറ്ററില്‍ മികച്ച പ്രതികരണം നേടിയ വാഴ എന്ന…

6 hours ago