Categories: Gossips

മണിച്ചിത്രത്താഴില്‍ മമ്മൂട്ടി നായകന്‍ ! ഡോക്ടര്‍ സണ്ണി മോഹന്‍ലാല്‍ അല്ല; ഒടുവില്‍ ഫാസില്‍ ഇങ്ങനെ തീരുമാനിച്ചു

28 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തിയറ്ററുകളിലെത്തിയ സിനിമയാണ് മണിച്ചിത്രത്താഴ്. ശോഭന, മോഹന്‍ലാല്‍, സുരേഷ് ഗോപി, നെടുമുടി വേണു, തിലകന്‍, ഇന്നസെന്റ്, കെ.പി.എ.സി. ലളിത തുടങ്ങി വന്‍ താരനിരയാണ് സിനിമയില്‍ അണിനിരന്നത്. ഫാസിലിന്റെ സംവിധാനം തന്നെയാണ് മണിച്ചിത്രത്താഴിനെ വേറെ ലെവല്‍ സിനിമയാക്കിയത്.

ഗംഗയായി ശോഭനയും ഡോക്ടര്‍ സണ്ണിയായി മോഹന്‍ലാലും നിറഞ്ഞാടിയപ്പോള്‍ പ്രേക്ഷകരുടെ എക്കാലത്തേയും മികച്ച രണ്ട് കഥാപാത്രങ്ങളായി അതെല്ലാം. ഈ കഥാപാത്രങ്ങള്‍ മറ്റ് അഭിനേതാക്കള്‍ ചെയ്യുന്നത് പോലും ആലോചിക്കാന്‍ പറ്റില്ല മലയാളികള്‍ക്ക്. എന്നാല്‍, ഡോക്ടര്‍ സണ്ണിയായി സാക്ഷാല്‍ മമ്മൂട്ടിയെ സങ്കല്‍പ്പിച്ചു നോക്കൂ ! ഞെട്ടേണ്ട, ഡോക്ടര്‍ സണ്ണി മമ്മൂട്ടിയായിരുന്നു !

Mammootty and Mohanlal

യഥാര്‍ഥത്തില്‍ ഡോക്ടര്‍ സണ്ണിയാകാനുള്ള ആദ്യ ഓപ്ഷന്‍ മമ്മൂട്ടിയായിരുന്നെന്ന് സംവിധായകന്‍ ഫാസില്‍ തന്നെയാണ് തുറന്നുപറഞ്ഞിട്ടുള്ളത്. ആര്‍ക്കായാലും ഇത് കേള്‍ക്കുമ്പോള്‍ ഞെട്ടല്‍ തോന്നിയേക്കാം. എന്നാല്‍, അതായിരുന്നു സത്യം. ഡോക്ടര്‍ സണ്ണിയായി താന്‍ ആദ്യം മനസില്‍ കണ്ടത് മമ്മൂട്ടിയെ തന്നെയായിരുന്നെന്ന് സംവിധായകന്‍ ഫാസിലാണ് ഒരിക്കല്‍ വെളിപ്പെടുത്തിയത്. ‘മണിച്ചിത്രത്താഴിലെ ഡോക്ടര്‍ സണ്ണി എന്ന കഥാപാത്രത്തിന് എന്റെ മനസില്‍ ആദ്യം മമ്മൂട്ടിയുടെ മുഖമായിരുന്നു. പിന്നീട് ആ കഥാപാത്രത്തിന്റെ സ്വഭാവത്തിലേക്ക് കുസൃതിയും മറ്റും വന്നുചേരുകയായിരുന്നു. അതോടെ സണ്ണി മോഹന്‍ലാലായി!’ – ഫാസില്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

 

അനില മൂര്‍ത്തി

Recent Posts

കാണാന്‍ ഭംഗിയില്ലെന്ന് പറഞ്ഞ് അവസരങ്ങള്‍ നഷ്ടമായി: അമൃത നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…

5 hours ago

ദീപികയുടെ വാക്ക് കേട്ട് ധോണി മുടി മുറിച്ചിരുന്നു; പുതിയ റിപ്പോര്‍ട്ട്

ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…

5 hours ago

സിനിമയ്ക്ക് പിന്നാലെ പോകാമെന്ന് തീരുമാനിച്ചപ്പോള്‍ പിന്തുണച്ചത് എലിസബത്ത്: ബേസില്‍

സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…

6 hours ago

അപകടത്തിന് ശേഷം മേക്കപ്പ് ചെയ്യുമ്പോള്‍ മുഖത്തൊക്കെ വേദന ഉണ്ടായിരുന്നു: മഞ്ജു പത്രോസ്

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…

6 hours ago

സാരി ധരിച്ചാല്‍ തള്ളച്ചി എന്ന് വിളിക്കും: സാനിയ അയ്യപ്പന്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…

6 hours ago

സാരിയില്‍ അടിപൊളിയായി നമിത

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

8 hours ago