Mammootty and Dulquer Salmaan
മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ബോക്‌സ്ഓഫീസില്‍ ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നു. അമല്‍ നീരദ് ചിത്രം ഭീഷ്മപര്‍വ്വത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചതോടെയാണ് ബോക്‌സ്ഓഫീസില്‍ വാപ്പച്ചിയും മകനും ഏറ്റുമുട്ടാനുള്ള സാധ്യത തെളിയുന്നത്. മമ്മൂട്ടി നായകനാകുന്ന ഭീഷ്മപര്‍വ്വം ഫെബ്രുവരി 24 നാണ് റിലീസ് ചെയ്യുന്നത്. മമ്മൂട്ടിയും അമല്‍ നീരദുമാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിച്ചത്.
അതേസമയം, ഫെബ്രുവരി 25 ന് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ഹെയ് സിനാമികയും തിയറ്ററിലെത്തും. ഒരു ദിവസത്തിന്റെ വ്യത്യാസത്തിലാണ് മമ്മൂട്ടിയുടേയും ദുല്‍ഖറിന്റേയും സിനിമകള്‍ തിയറ്ററിലെത്തുന്നത്.
Mammootty and Dulquer Salmaan
ബൃന്ദ മാസ്റ്റര്‍ സംവിധായികയാകുന്ന ചിത്രമാണ് ഹേയ് സിനാമിക. മധന്‍ കര്‍കിയാണ് ഹേയ് സിനാമികയുടെ തിരക്കഥ. പ്രീതി ജയരാമനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. കാജല്‍ അഗര്‍വാളും അദിതി റാവു ഹൈദരിയുമാണ് ദുല്‍ഖറിന്റെ നായികമാരായി അഭിനയിക്കുന്നത്.
അതേസമയം, ഭീഷ്മപര്‍വ്വത്തില്‍ മമ്മൂട്ടിയെ കൂടാതെ ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍, ഫര്‍ഹാന്‍ ഫാസില്‍, വീണ നന്ദകുമാര്‍, ലെന, ശ്രിന്ദ, ദിലീഷ് പോത്തന്‍, സുദേവ് നായര്‍, ഷൈന്‍ ടോം ചാക്കോ, നദിയ മൊയ്തു തുടങ്ങി വമ്പന്‍ താരനിര അണിനിരന്നിട്ടുണ്ട്. സംവിധായകന്‍ അമല്‍ നീരദ്, നവാഗതനായ ദേവദത് ഷാജി എന്നിവര്‍ ചേര്‍ന്ന് രചിച്ച ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ആനന്ദ് സി ചന്ദ്രനും സംഗീതമൊരുക്കിയത് സുഷിന്‍ ശ്യാമുമാണ്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…
ബോളിവുഡില്‍ ഏവര്‍ക്കും പ്രിയങ്കരിയായ നടിയാണ് കങ്കണ റണാവത്ത്.…