ക്രിസ്മസ് റിലീസ് ആയി തിയറ്ററുകളിലെത്തിയ അജഗജാന്തരം പ്രേക്ഷകനെ മുള്‍മുനയില്‍ നിര്‍ത്തുന്നു. ഒറ്റവാക്കില്‍ പറഞ്ഞാല്‍ അതിഗംഭീരം ! തുടക്കം മുതല്‍ ഒടുക്കം വരെ ശ്വാസമടക്കിപ്പിടിച്ചാണ് പ്രേക്ഷകര്‍ സിനിമ കണ്ടിറങ്ങിയത്. എങ്ങുനിന്നും മികച്ച പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിക്കുന്നത്.
അക്ഷരാര്‍ത്ഥത്തില്‍ തിയറ്ററുകള്‍ പൂരപ്പറമ്പാക്കുകയാണ് ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത അജഗജാന്തരം. വിനീത് വിശ്വം-കിച്ചു ടെല്ലസ് ടീമിന്റെ തിരക്കഥ സിനിമയുടെ നട്ടെല്ലാണ്. ഒരു ഉത്സവപ്പറമ്പിലാണ് സിനിമയുടെ കഥ നടക്കുന്നത്. ഉത്സവത്തിനെത്തുന്ന ജനങ്ങള്‍, ഉത്സവക്കമ്മിറ്റിക്കാര്‍, തിടമ്പേറ്റി നില്‍ക്കുന്ന ആന, പാപ്പാന്‍മാര്‍, നാടകം കളിക്കാനെത്തുന്നവര്‍ തുടങ്ങി തിയറ്ററില്‍ ഒരു ഉത്സവപ്രതീതി സമ്മാനിക്കുകയാണ് സിനിമയിലെ ഓരോ കഥാപാത്രങ്ങളും. പേര് സൂചിപ്പിക്കുന്നതുപോലെ സിനിമയില്‍ ആനയ്ക്ക് നിര്‍ണായക വേഷമുണ്ട്.
ഉത്സപ്പറമ്പിലെ ഏറ്റുമുട്ടലാണ് സിനിമയെ വേറൊരു തലത്തിലേക്ക് കൊണ്ടുപോകുന്നത്. പരസ്പരം ചേരിതിരിഞ്ഞ് പോരടിക്കുന്ന സമയത്ത് മനുഷ്യര്‍ക്ക് മൃഗങ്ങളേക്കാള്‍ വൈരാഗ്യബുദ്ധിയും പ്രതികാര ദാഹവും ഉണ്ടാകുന്നു. മനുഷ്യന്റെ ‘മദപ്പാട്’ കൃത്യമായി വരച്ചുകാണിക്കുന്നുണ്ട് ഈ ചിത്രത്തില്‍.
അര്‍ജുന്‍ അശോകനും ആന്റണി വര്‍ഗ്ഗീസും പരസ്പരം കൊമ്പുകോര്‍ക്കുമ്പോള്‍ സിനിമ കൂടുതല്‍ ഉദ്വേഗജനകവും പ്രേക്ഷകരെ ത്രസിപ്പിക്കുന്നതുമാകുന്നു. സംഘട്ടന രംഗങ്ങളുടെ മികവ് എടുത്തുപറയേണ്ട ഒന്നാണ്.
എല്ലാ താരങ്ങളുടേയും പ്രകടനം ഗംഭീരമാണ്. ജിന്റോ ജോര്‍ജ്ജിന്റെ ക്യാമറയും ജസ്റ്റിന്‍ വര്‍ഗീസിന്റെ പശ്ചാത്തല സംഗീതവും മികച്ചു നിന്നു. ക്ലൈമാക്‌സില്‍ സുപ്രീം സുന്ദര്‍ ഒരുക്കിയ 20 മിനിറ്റോളം ദൈര്‍ഘ്യമുള്ള സംഘട്ടനരംഗം തിയറ്ററില്‍ ആവേശം കൊള്ളിക്കുന്നതാണ്.
ഉണ്ണി മുകുന്ദന് നായകനായി പുറത്തിറങ്ങാനിരിക്കുന്ന മാര്‍ക്കോയിലെ ഗാനത്തിനെതിരെ…
മലയാള സിനിമയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സുരക്ഷിതത്വമില്ലെന്ന് തുടര്ന്നടിച്ച് നടി…
രശ്മിക മന്ദാനയ്ക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കുന്ന വിജയ് ദേവരകൊണ്ടയുടെ…
തന്റെ ജീവിതത്തിലുണ്ടായ പ്രതിസന്ധി കാലഘട്ടത്തെക്കുറിച്ച് തുറന്ന് പറഞ്ഞ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്.…
ബ്ലാക്ക് ഔട്ട്ഫിറ്റില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ.…