Nandamuri Balakrishna
തനിക്ക് അവതാര്‍ സിനിമ ഇഷ്ടപ്പെട്ടില്ലെന്ന് തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നന്ദമുരി ബാലകൃഷ്ണ. സിനിമ കണ്ടു തുടങ്ങിയപ്പോഴേ മടുത്തു എന്നും സീറ്റില്‍ നിന്ന് എഴുന്നേറ്റു പോയെന്നും നന്ദമുരി പറഞ്ഞു. അവതാര്‍ സിനിമയെ പുച്ഛിച്ചുകൊണ്ട് നന്ദമുരി ബാലകൃഷ്ണ നടത്തിയ പ്രസ്താവനയ്ക്ക് സംവിധായകന്‍ രാജമൗലി തക്കതായ മറുപടി നല്‍കുകയും ചെയ്തു.
അവതാര്‍ തനിക്ക് ഒട്ടും ഇഷ്ടപ്പെടാത്ത സിനിമകളില്‍ ഒന്നാണെന്നും അവതാര്‍ സിനിമ കണ്ട് തുടങ്ങിയപ്പോഴെ മടുത്തുവെന്നും എഴുന്നേറ്റ് പോയി എന്നുമാണ് അദ്ദേഹം പറയുന്നത്. എന്നാല്‍, നിങ്ങളുടെ ജനറേഷന് അവതാര്‍ പോലുള്ള സിനിമകള്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല എന്നും, തങ്ങളുടെ ജനറേഷന് അവതാര്‍ ഒരുപാട് ഇഷ്ടപ്പെട്ട സിനിമയാണ് എന്നുമുള്ള ചുട്ട മറുപടിയാണ് അപ്പോള്‍ തന്നെ രാജമൗലി നല്‍കുന്നത്. അണ്‍സ്റ്റോപ്പബിള്‍ വിത്ത് എന്‍ബികെ എന്ന ചാറ്റ് ഷോയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇരുവരും.
Nandamuri Balakrishna
മറ്റ് ഹീറോകളുടെ സിനിമകള്‍ കാണാന്‍ താല്‍പര്യമില്ലാത്ത വ്യക്തിയാണ് ബാലകൃഷ്ണ എന്നു അദ്ദേഹത്തിന്റെ ഭാര്യ പണ്ട് വെളിപ്പെടുത്തിയിട്ടുണ്ട്. ഈ മാസം റിലീസ് ചെയ്ത അഖണ്ഡ എന്ന ചിത്രം ബാലയ്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയം ആണ് നേടിയത്. നൂറു കോടിക്കു മുകളില്‍ കലക്ഷന്‍ നേടിയ ആദ്യ ബാലയ്യ ചിത്രമായി അഖണ്ഡ മാറി.
മലയാള സിനിമയില് ഏറ്റവും കൂടുതല് താരമൂല്യം ഉള്ള…
ബാലതാരമായി എത്തി ഇപ്പോഴും സിനിമയില് സ്ഥിരസാന്നിധ്യമായ താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പേളി മാണി.…
നടന് ബാലയുടെ രണ്ടാം ഭാര്യയാണ് എലിസബത്ത്. ഒരു…
മലയാളത്തിലെ താരകുടുംബങ്ങളില് ഇന്സ്റ്റാഗ്രാം കയ്യടക്കിവെച്ചിരിക്കുന്ന കുടുംബമാണ് നടന്…
ടെലിവിഷന് അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്ക്കും…