Categories: Gossips

ദുല്‍ഖര്‍ സല്‍മാനും അമാല്‍ സുഫിയയും ഒന്നിച്ചതിനു പിന്നില്‍ പ്രണയവും ! അതൊരു അറേഞ്ച്ഡ് വിവാഹം മാത്രമല്ല

മലയാളത്തിന്റെ യങ് സൂപ്പര്‍സ്റ്റാര്‍ ആണ് ദുല്‍ഖര്‍ സല്‍മാന്‍. നിരവധി താരസുന്ദരിമാരുടെ നായകനായി ദുല്‍ഖര്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ജീവിതത്തില്‍ ദുല്‍ഖറിന്റെ നായിക അമാല്‍ സുഫിയയാണ്. വിവാഹം ഇപ്പോള്‍ വേണ്ട എന്ന് തീരുമാനിച്ച സമയത്താണ് അമാല്‍ ദുല്‍ഖറിന്റെ ജീവിതത്തിലേക്ക് കയറിവരുന്നത്. ഇതേ കുറിച്ച് ദുല്‍ഖര്‍ പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്.

25-ാം വയസ്സിലാണ് ദുല്‍ഖര്‍ അമാലിനെ വിവാഹം കഴിക്കുന്നത്. അന്ന് അമാലിന് പ്രായം 20 വയസ്. ഇരുവരുടെയും വീട്ടുകാര്‍ പരസ്പരം ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു അത്. എന്നാല്‍, അതിനുള്ളില്‍ ഒരു പ്രണയകഥ കൂടിയുണ്ട്.

Dulquer and Amal

ദുല്‍ഖറും അമാലും ഒരേ സ്‌കൂളിലാണ് പഠിച്ചത്. എന്നാല്‍, ആ സമയത്ത് ഇരുവര്‍ക്കും പരസ്പരം അറിയില്ലായിരുന്നു. തന്റെ വിവാഹം അറേഞ്ചഡ് കം ലൗ ആണെന്നാണ് ദുല്‍ഖര്‍ വെളിപ്പെടുത്തുന്നത്.

യുഎസില്‍ നിന്ന് പഠനം കഴിഞ്ഞ് വന്നപ്പോള്‍ വീട്ടില്‍ ദുല്‍ഖറിനായി വിവാഹ ആലോചനകള്‍ തുടങ്ങി. ആദ്യമൊക്കെ ആലോചനകളില്‍ നിന്ന് ഒളിച്ചോടുകയായിരുന്നു ദുല്‍ഖര്‍ ചെയ്തിരുന്നത്. സ്‌കൂളില്‍ ഒപ്പം പഠിച്ച അമാലുമായും ആലോചന വന്നു. അതിനിടയിലാണ് ഒരു നിമിത്തം പോലെ പോകുന്ന സ്ഥലത്തൊക്കെ അമാലിനെ കാണാന്‍ തുടങ്ങിയത്. ഒരിക്കല്‍ സിനിമയ്ക്ക് പോയപ്പോള്‍ അവിടെയും ദുല്‍ഖര്‍ അമാലിനെ കണ്ടുമുട്ടി. ഒടുവില്‍ ഇരുവരും സൗഹൃദത്തിലായി. അമാലിനെ കുറിച്ച് ദുല്‍ഖര്‍ ആദ്യം പറയുന്നത് ഉമ്മച്ചി സുല്‍ഫത്തിനോടാണ്. വാപ്പച്ചിയോട് പറയാന്‍ ദുല്‍ഖറിന് ചമ്മലായിരുന്നു. പിന്നീട് അമാലിന്റെയും ദുല്‍ഖറിന്റെയും വീട്ടുകാര്‍ പരസ്പരം കാണുകയും വിവാഹം ഉറപ്പിക്കുകയും ചെയ്തു. അമാലിനും ദുല്‍ഖറിനോട് ഇഷ്ടമായിരുന്നു. അങ്ങനെ ഇരു വീട്ടുകാരുടെയും അനുഗ്രഹത്തോടെയാണ് വിവാഹം നടന്നത്. ദുല്‍ഖറിനേക്കാള്‍ അഞ്ച് വയസ് കുറവാണ് അമാലിന്.

 

അനില മൂര്‍ത്തി

Recent Posts

നവാസ് സമ്പാദിച്ച അഞ്ച് കോടിയുടെ സ്വത്തുണ്ട് രഹ്നയ്‌ക്കെന്ന് സഹോദരന്‍

രഹ്നയെക്കുറിച്ച് തുറന്ന് പറഞ്ഞ് കലാഭവന്‍ നിയാസ്. നവാസില്ലാതെ…

13 hours ago

അതിസുന്ദരിയായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി എസ്തര്‍.…

18 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഐശ്വര്യ രാജേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി ഐശ്വര്യ…

18 hours ago

സാരിയില്‍ അതിഗംഭീര ലുക്കുമായി അവന്തിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി അവന്തിക.…

18 hours ago

അതിസുന്ദരിയായി സായി പല്ലവി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി പല്ലവി.…

18 hours ago

സ്‌റ്റൈലിഷ് ലുക്കില്‍ നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

18 hours ago