Categories: latest news

പിഷുവിന് ഓറഞ്ച് നല്‍കുന്ന ലാലേട്ടന്‍; കുറച്ച് നേരം വായടച്ച് ഇരിക്കട്ടെ എന്ന് ട്രോളന്‍മാര്‍

താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗം ഞായറാഴ്ചയാണ് നടന്നത്. കൊച്ചിയില്‍ നടന്ന താരസംഗമത്തില്‍ രസകരമായ നിരവധി മുഹൂര്‍ത്തങ്ങള്‍ ഉണ്ടായി. അതിലൊന്നാണ് രമേഷ് പിഷാരടിക്ക് ഓറഞ്ചിന്റെ അല്ലി വായില്‍ വച്ച് കൊടുക്കുന്ന മോഹന്‍ലാലിന്റെ ചിത്രം.

ഫോര്‍ക്ക് കൊണ്ട് ഓറഞ്ചിന്റെ അല്ലി പിഷാരടിക്ക് നല്‍കുന്ന മോഹന്‍ലാലിനെയാണ് ചിത്രങ്ങളില്‍ കാണുന്നത്. പിഷാരടി ഈ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ഈ ചിത്രത്തിന് പിഷാരടി നല്‍കിയ ക്യാപ്ഷനാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

‘തദേവയുക്തം ഭൈഷജ്യം യദാരോഗ്യായ കല്‍പതേ..
സചൈവ ഭിഷജാം ശ്രഷ്‌ഠോ
രോഗേഭ്യോയഃ പ്രമോചയോല്‍’

എന്നതാണ് ചിത്രത്തിന്റെ ക്യാപ്ഷന്‍.

Ramesh Pisharadi and Mammootty

ഈ സംസ്‌കൃതം ശ്ലോകത്തിന്റെ അര്‍ത്ഥം ചോദിക്കുകയാണ് ഇപ്പോള്‍ പലരും. ആളുകള്‍ക്ക് മനസിലാകുന്ന ഭാഷയില്‍ ക്യാപ്ഷന്‍ ഇടാമോ എന്ന് ചിലര്‍ ചിത്രത്തിനു താഴെ ചോദിച്ചിരിക്കുന്നു. പിഷാരടി കുറച്ച് നേരം വായടച്ച് ഇരിക്കാനാണ് ലാലേട്ടന്‍ ഓറഞ്ച് നല്‍കിയതെന്നായി വേറെ ചിലര്‍.

ഈ ചിത്രത്തിനു മറ്റൊരു പ്രത്യേകതയുണ്ട്. പിഷാരടിക്ക് മോഹന്‍ലാല്‍ ഓറഞ്ച് നല്‍കുന്ന ചിത്രം പകര്‍ത്തിയിരിക്കുന്നത് സാക്ഷാല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ്.

 

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

1 hour ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

9 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

9 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

9 hours ago