Categories: Gossips

മോഹന്‍ലാല്‍-മമ്മൂട്ടി സൗഹൃദം; രസകരമായ ചില കാര്യങ്ങള്‍ ഇങ്ങനെ

മലയാള സിനിമയുടെ താരരാജാക്കന്‍മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇരുവരുടേയും ആരാധകര്‍ പരസ്പരം തമ്മിലടിക്കുന്നത് സ്ഥിരം കാഴ്ചയാണെങ്കിലും ആരാധകരെ പോലെയല്ല താരങ്ങള്‍ തമ്മിലുള്ള ബന്ധം. ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളാണെന്ന് മലയാള സിനിമാലോകത്തിനു അറിയാം. മമ്മൂട്ടിയും മോഹന്‍ലാലും അമ്പതിലേറെ സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. അത്രത്തോളം ആഴത്തിലുള്ളതാണ് ഇരുവരുടേയും സൗഹൃദം.

മമ്മൂട്ടിയുടെ വീട്ടില്‍ ഇടയ്ക്കിടെ സൗഹൃദ സന്ദര്‍ശനം നടത്തുന്ന പതിവ് മോഹന്‍ലാലിനുണ്ട്. മമ്മൂട്ടിയുടെ വീട്ടിലെത്തിയാല്‍ മോഹന്‍ലാലിന് ഇഷ്ടപ്പെട്ട ഭക്ഷണമെല്ലാം തയ്യാറായിരിക്കും. മമ്മൂട്ടിയുടെ മകനും സൂപ്പര്‍താരവുമായ ദുല്‍ഖര്‍ സല്‍മാനുമായി മോഹന്‍ലാലിന് വളരെ അടുത്ത ബന്ധമുണ്ട്. മോഹന്‍ലാലിന്റെ മകന്‍ പ്രണവിനോട് മമ്മൂട്ടിക്ക് തിരിച്ചും അതേ പിതൃവാത്സല്യമുണ്ട്.

Mammootty and Mohanlal

മമ്മൂട്ടിയെ തന്റെ സ്വന്തം സഹോദരനെ പോലെയാണ് മോഹന്‍ലാല്‍ കാണുന്നത്, നേരെ തിരിച്ചും. ലാല്‍ മമ്മൂട്ടിയെ ‘ഇച്ചാക്ക’ എന്നാണ് വിളിക്കുന്നത്. മമ്മൂട്ടിയുടെ സ്വന്തം സഹോദരങ്ങള്‍ അദ്ദേഹത്തെ ഇച്ചാക്ക എന്നു വിളിക്കുന്നത് കേട്ടിട്ടാണ് മോഹന്‍ലാലും അങ്ങനെ വിളിക്കാന്‍ തുടങ്ങിയത്. സിനിമയ്ക്ക് അപ്പുറം ഇരുവരും തമ്മില്‍ നല്ല സൗഹൃദമുണ്ട്. മോഹന്‍ലാലിനെ ‘ലാലു, ലാല്‍’ എന്നൊക്കെയാണ് മമ്മൂട്ടിയും വിളിക്കുന്നത്. മമ്മൂട്ടിയുടെ ഭാര്യ സുല്‍ഫത്തിനെ ബാബിയെന്നാണ് മോഹന്‍ലാല്‍ വിളിക്കുന്നത്. സിനിമയിലുള്ള മിക്കവരും മമ്മൂട്ടിയെ മമ്മൂക്ക എന്നാണ് വിളിക്കുക. എന്നാല്‍, മോഹന്‍ലാല്‍ മാത്രമാണ് ഇച്ചാക്ക, മമ്മൂട്ടിക്ക എന്നീ പേരുകള്‍ സ്‌നേഹത്തോടെ വിളിക്കുന്നത്.

 

 

അനില മൂര്‍ത്തി

Recent Posts

ഞാന്‍ ഒരു തവണ മാത്രമേ പ്രസവിച്ചിട്ടുള്ളൂ; രേണു സുധി പറയുന്നു

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

13 hours ago

നയന്‍താരയും വിഘ്‌നേഷും തമ്മില്‍ അകല്‍ച്ചയിലോ?

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നയന്‍താര. തെന്നന്ത്യയിലെ…

13 hours ago

ഡോക്ടറാന്‍ മോഹിച്ച ഞാനാണ് സിനിമയില്‍ എത്തിയത്; മമിത ബൈജു

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മമിത.സൂപ്പര്‍ ശരണ്യ…

13 hours ago

കിടിലന്‍ പോസുമായി തമന്ന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തമന്ന ഇന്‍സ്റ്റഗ്രാമിലാണ്…

14 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

21 hours ago

കിടിലന്‍ ചിത്രങ്ങളുമായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

21 hours ago