Mammootty and Lijo Jose Pellissery
മലയാള സിനിമാ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് നന്‍പകല്‍ നേരത്ത് മയക്കം. ലിജോ ജോസ് പെല്ലിശ്ശേരിയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുമ്പോള്‍ പ്രതീക്ഷകള്‍ ഏറെയാണ്. ഒറ്റ ഷെഡ്യൂള്‍ ആയാണ് സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. തമിഴ്‌നാട്ടിലായിരുന്നു സിനിമയുടെ ചിത്രീകരണം.
നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ ചിത്രീകരണം നടക്കുന്ന വേളയില്‍ മമ്മൂട്ടി അഭിനയം കണ്ട് സംവിധായകന്‍ ലിജോ വളരെ ഇമോഷണല്‍ ആയെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നടന്‍ ജയസൂര്യയാണ് ഇതേ കുറിച്ച് വെളിപ്പെടുത്തിയത്. മമ്മൂട്ടി കൂടി സന്നിഹിതനായ വേദിയിലാണ് ജയസൂര്യ ഇതേ കുറിച്ച് വാചാലനായത്.
Lijo Jose Pellissery
ഒരു സീനില്‍ മമ്മൂട്ടി ഇമോഷണല്‍ ആയി അഭിനയിക്കുന്നത് കണ്ട് ലിജോ ജോസ് പെല്ലിശ്ശേരിയും നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ അസോസിയേറ്റ് ഡയറക്ടറായ ടിനു പാപ്പച്ചനും ക്യാമറയ്ക്ക് മുന്നില്‍ നിന്ന് മാറിപ്പോയെന്നാണ് ജയസൂര്യ പറയുന്നത്.
ജയസൂര്യയുടെ വാക്കുകള്‍ ഇങ്ങനെ: ‘നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയുടെ സമയത്ത്, മമ്മൂക്കയുടെ ഏറ്റവും വലിയ പ്രത്യേകത എന്താണെന്ന് വച്ചിട്ടുണ്ടെങ്കില്‍ മമ്മൂക്ക കരഞ്ഞാല്‍ അതിനൊപ്പം നമ്മളും കരയും എന്നതാണ്. അതിന്റെ അനുഭവം എനിയ്ക്ക് തന്നെയുണ്ട്. ഒരു സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുന്ന സമയത്ത് ഞാന്‍ കരഞ്ഞുപോയ മൊമന്റൊക്കെ ഉണ്ടായിട്ടുണ്ട്. ലിജോന്റെ പടത്തില്‍ ഒരു ഇമോഷണല്‍ സീന്‍ എടുത്തോണ്ടിരിക്കുന്ന സമയത്ത് ലിജോയും അസോസിയേറ്റ് ഡയറക്ടര്‍ ടിനു പാപ്പച്ചനും ഇറങ്ങിപ്പോയി. മമ്മൂക്ക ഇങ്ങനെ പെര്‍ഫോം ചെയ്‌തോണ്ടിരിക്കുകയാണ്. അത് കഴിഞ്ഞിട്ട് വന്നപ്പോള്‍ ‘ലിജോ എവിടെ പോയി’ എന്ന് മമ്മൂക്ക ചോദിച്ചു. ‘എടോ ലിജോ എവിടെ..’ എന്നായി മമ്മൂക്ക. ലിജോ അപ്പുറത്തേക്ക് പോയി എന്ന് പറഞ്ഞപ്പോള്‍ ലിജോ നില്‍ക്കുന്നിടത്തേക്ക് മമ്മൂക്കയും പോയി. ‘തനിക്കെന്താ എന്റെ പെര്‍ഫോമന്‍സ് ഇഷ്ടപ്പെട്ടില്ലേ’ എന്ന് മമ്മൂക്ക ലിജോയോട് ചോദിച്ചു. അല്ല മമ്മൂക്ക ഞാന്‍ ഭയങ്കര ഇമോഷണല്‍ ആയിപ്പോയി എന്നായിരുന്നു ലിജോയുടെ മറുപടി.’
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…