Categories: Gossips

തൊട്ടടുത്ത് താമസിച്ചിട്ടും വീട്ടുകാരെ അറിയിക്കാതെ പ്രണയം മുന്നോട്ടുകൊണ്ടുപോയ ജയസൂര്യയും സരിതയും; മക്കള്‍ പ്രണയത്തിലാണെന്ന് അറിഞ്ഞപ്പോള്‍ വീട്ടുകാര്‍ ഞെട്ടി

ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ഓടിനടന്നും ചെറിയ വേഷങ്ങള്‍ ചെയ്തും മലയാള സിനിമയില്‍ സൂപ്പര്‍താര പദവിയിലേക്ക് കയറിവന്ന അഭിനേതാവാണ് ജയസൂര്യ. സിനിമയെ കുറിച്ച് മാത്രം ചിന്തിച്ചു നടന്നിരുന്ന കാലത്ത് മറ്റൊന്നും ജയസൂര്യയുടെ ഉള്ളില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍, അപ്രതീക്ഷിതമായി സരിതയെന്ന യുവതി ജയസൂര്യയുടെ ജീവിതത്തിലേക്ക് കയറിവന്നു. പിന്നീട് സിനിമയ്‌ക്കൊപ്പം സരിതയേയും ജയസൂര്യ പ്രണയിക്കാന്‍ തുടങ്ങി, തന്റെ ജീവനേക്കാള്‍ വലുതായി ഇവ രണ്ടിനേയും ജയസൂര്യ ഇപ്പോഴും കാണുന്നു.

ജയസൂര്യയുടേയും സരിതയുടേയും പ്രണയ വിവാഹമായിരുന്നു. അറിയപ്പെടുന്ന ഫാഷന്‍ ഡിസൈനറാണ് സരിത. ജയസൂര്യയുടെ വസ്ത്രങ്ങളെല്ലാം ഡിസൈന്‍ ചെയ്യുന്നത് സരിത തന്നെയാണ്. ഇരുവരും ജീവിതത്തില്‍ അടുത്തതും പിന്നീട് പങ്കാളികള്‍ ആയതും സിനിമാ കഥ പോലെ രസകരമായ സംഭവങ്ങള്‍ക്ക് ശേഷമാണ്.

2002 ല്‍ പുറത്തിറങ്ങിയ ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന സിനിമയിലൂടെ ജയസൂര്യ കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേതാവായിരുന്നു. ഒരിക്കല്‍ ഏസിവി ചാനലിലെ ലൈവ് ഫോണ്‍ ഇന്‍ പരിപാടിയില്‍ ജയസൂര്യ പങ്കെടുക്കുകയായിരുന്നു. സരിതയുടെ അമ്മയും മുത്തശ്ശിയും അന്ന് ജയസൂര്യയോട് ഫോണില്‍ സംസാരിച്ചിട്ടുണ്ട്. ഇരുവരും ജയസൂര്യയുടെ വലിയ ആരാധകരായിരുന്നു. അന്ന് ജയസൂര്യയോട് സംസാരിക്കുമ്പോള്‍ തന്റെ മകള്‍ ആ നടന്റെ ജീവിതസഖിയാകുമെന്ന് സരിതയുടെ അമ്മയ്ക്ക് അറിയില്ലായിരുന്നു.

Jayasurya and Saritha

ഒരു അവധിക്കാലത്ത് കൊച്ചിയില്‍ വച്ചാണ് സരിത ജയസൂര്യയെ നേരില്‍ കാണുന്നത്. ഇരുവരും അടുത്ത സുഹൃത്തുക്കളായി. ഫോണില്‍ സംസാരിക്കാനും തുടങ്ങി. ഫോണിന്റെ അങ്ങേവശത്തുള്ള പെണ്‍കുട്ടിയോട് ജയസൂര്യയ്ക്ക് പ്രണയം തോന്നി തുടങ്ങിയിരുന്നു. എങ്കിലും ആ ഇഷ്ടം മനസില്‍ തന്നെ സൂക്ഷിച്ചു. സരിതയുടെ ശബ്ദമാണ് ജയസൂര്യയെ ആദ്യം ആകര്‍ഷിച്ചത്.

പിന്നീട് ജയസൂര്യയുടെയും സരിതയുടെയും കുടുംബം അയല്‍ക്കാരായി. തൊട്ടടുത്ത അപ്പാര്‍ട്ട്മെന്റുകളിലായാണ് ഇരുവരും താമസിച്ചിരുന്നത്. അങ്ങനെയാണ് ഇരുവരും കൂടുതല്‍ അടുക്കുന്നതും പ്രണയത്തിലാകുന്നതും. ഇരുവരും വീട്ടുകാര്‍ അറിയാതെ ഒന്നിച്ച് പുറത്തുപോകാനും സമയം ചെലവഴിക്കാനും തുടങ്ങി. അപ്പോഴും വീട്ടുകാര്‍ അറിയാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നു. ഒടുവില്‍ വിവാഹം കഴിക്കാന്‍ ഇരുവരും തീരുമാനമെടുത്തു. വീട്ടില്‍ കാര്യം അവതരിപ്പിച്ചു. ഇരുവരുടെയും വീട്ടുകാര്‍ ആദ്യം ഞെട്ടുകയാണ് ചെയ്തത്. പിന്നീട് വീട്ടുകാരുടെ അനുഗ്രഹത്തോടെ 2004 ജനുവരി 25 ന് ഇരുവരും വിവാഹിതരായി.

 

അനില മൂര്‍ത്തി

Recent Posts

ലൂസിഫര്‍ 3 ഉറപ്പ്; ഏറ്റവും ചെലവേറിയ സിനിമ

ലൂസിഫറിന്റെ മൂന്നാം ഭാഗമായ 'അസ്രയേല്‍' സംഭവിക്കുമെന്ന് ഉറപ്പ്…

5 hours ago

അതിസുന്ദരിയായി അഹാന

ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…

7 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഇഷ തല്‍വാര്‍

ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷ തല്‍വാര്‍.…

7 hours ago

അതിസുന്ദരിയായി ശ്രുതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി രാമചന്ദ്രന്‍.…

1 day ago

ഒരു കൊല്ലമായി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നില്ല; ഫഹദ് ഫാസില്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…

1 day ago

പല്ല് പോലും തേക്കാതെ ചുംബന രംഗം ചെയ്യാന്‍ വന്ന നടന്‍ പോലും ഉണ്ടായിരുന്നു; വിദ്യാ ബാലന്‍

ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…

1 day ago