Categories: latest news

ഭീഷ്മപര്‍വ്വത്തില്‍ ഇരവിപ്പിള്ളയായി നെടുമുടി വേണു

അമല്‍ നീരദ് ചിത്രം ഭീഷ്മപര്‍വ്വത്തിലെ നെടുമുടി വേണുവിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ഇരവിപ്പിള്ള എന്ന കഥാപാത്രത്തെയാണ് നെടുമുടി വേണു അവതരിപ്പിച്ചിരിക്കുന്നത്. സംവിധായകന്‍ അമല്‍ നീരദ് ആണ് ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. നെടുമുടി വേണു മരിക്കുന്നതിനു മുന്‍പ് ചെയ്ത ഏതാനും സിനിമകളില്‍ ഒന്നാണ് ഭീഷ്മപര്‍വ്വം. ഭീഷ്മവര്‍ധന്‍ എന്ന മമ്മൂട്ടിയുടെ കഥാപാത്രവുമായി ഏറ്റവും അടുത്ത വേഷമാണ് നെടുമുടി വേണുവിന്റേതെന്നാണ് സൂചന.

ഭീഷ്മപര്‍വ്വത്തിന്റെ ഷൂട്ടിങ് നടക്കുന്ന സമയത്ത് നെടുമുടി വേണുവിന്റെ ആരോഗ്യനില മോശമായിരുന്നു. സിനിമ തിരക്കുകള്‍ കാരണം ആശുപത്രിയില്‍ ചികിത്സ തേടുന്നത് നെടുമുടി വേണു വൈകിപ്പിക്കുകയായിരുന്നു. ഭീഷ്മപര്‍വ്വത്തിന്റെ സെറ്റില്‍വെച്ച് നെടുമുടി വേണുവിനോട് ആശുപത്രിയില്‍ ചികിത്സ തേടാന്‍ വൈകരുതെന്ന് മമ്മൂട്ടി നിര്‍ദേശിച്ചിരുന്നു.

Nedumudi Venu in Beeshma Parvam

ഭീഷ്മപര്‍വ്വത്തില്‍ മമ്മൂട്ടിയേയും നെടുമുടി വേണുവിനേയും കൂടാതെ ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍, ഫര്‍ഹാന്‍ ഫാസില്‍, വീണ നന്ദകുമാര്‍, ലെന, ശ്രിന്ദ, ദിലീഷ് പോത്തന്‍, സുദേവ് നായര്‍, ഷൈന്‍ ടോം ചാക്കോ, നദിയ മൊയ്തു തുടങ്ങി വമ്പന്‍ താരനിര അണിനിരന്നിട്ടുണ്ട്. സംവിധായകന്‍ അമല്‍ നീരദ്, നവാഗതനായ ദേവദത് ഷാജി എന്നിവര്‍ ചേര്‍ന്ന് രചിച്ച ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ആനന്ദ് സി ചന്ദ്രനും സംഗീതമൊരുക്കിയത് സുഷിന്‍ ശ്യാമുമാണ്.

സിനിമയിലെ മമ്മൂട്ടിയുടെ ലുക്ക് ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. പക്കാ ഒരു ഗ്യാങ്സ്റ്റര്‍ സിനിമയായിരിക്കും ഭീഷമപര്‍വ്വമെന്നാണ് അണിയറ സംസാരം. സിനിമയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്ത് വിടരുതെന്ന് അഭിനേതാക്കള്‍ക്ക് സംവിധായകന്‍ നേരത്തെ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

 

അനില മൂര്‍ത്തി

Recent Posts

എമ്പുരാനെ കടത്തിവെട്ടി ‘ബെത്‌ലഹേം കുടുംബയൂണിറ്റ്’; മോളിവുഡിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വൻ വിജയം

നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ബെത്‌ലഹേം…

8 hours ago

തിരശ്ശീലയിലെ വിജയ് അല്ല, മുഖ്യമന്ത്രി വിജയ്; നിയമസഭ കുലുക്കിയ 65 മിനിറ്റ്

സിനിമയിലെ ഡയലോഗ് ഡെലിവറിയും രാഷ്ട്രീയത്തിലെ ആക്രമണോത്സുകതയും ഒരുമിച്ചു…

8 hours ago

“സൂര്യകാന്തീ, പറന്നുയരൂ…”; മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് പൃഥ്വിരാജും സുപ്രിയയും

മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന്…

9 hours ago

ഹണിമൂണ്‍ വൈബിലാണ് ഞങ്ങള്‍; അനുമോള്‍

വിവാഹത്തിന് ശേഷം ഇപ്പോള്‍ ഒരു ദിവസം പോലും…

15 hours ago

ഒരുമിച്ചൊരു ചിത്രം ഇന്നും എന്റെ സ്വപ്നം’; മമ്മൂട്ടിയെക്കുറിച്ച് നിവിന്‍ പോളി

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം.…

15 hours ago