Categories: Gossips

ഷമ്മി തിലകന്‍ വീഡിയോ പകര്‍ത്തുന്ന കാര്യം മോഹന്‍ലാലിനെ അറിയിച്ചത് ദേവന്‍; ഉടന്‍ നടപടിയെടുക്കരുതെന്ന് മമ്മൂട്ടി

താരസംഘടനയായ ‘അമ്മ’യുടെ യോഗം നടന്‍ ഷമ്മി തിലകന്‍ മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തിയതില്‍ വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ‘അമ്മ’യെ പരസ്യമായി വെല്ലുവിളിക്കുകയാണ് ഷമ്മി തിലകന്‍. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് താരം പറയുന്നത്. യോഗം ക്യാമറയില്‍ പകര്‍ത്തരുതെന്ന് ബൈ-ലോയില്‍ പറഞ്ഞിട്ടില്ലല്ലോ എന്നാണ് ഷമ്മി തിലകന്റെ ചോദ്യം.

ഞായറാഴ്ച നടന്ന ‘അമ്മ’യുടെ ജനറല്‍ ബോഡിക്കിടെ ചില നാടകീയ സംഭവങ്ങള്‍ അരങ്ങേറിയെന്നാണ് റിപ്പോര്‍ട്ട്. ഷമ്മി തിലകന്‍ മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ യോഗം ഷൂട്ട് ചെയ്യുന്നുണ്ടെന്ന് ആദ്യം കണ്ടത് നടന്‍ ദേവനാണ്. ഇക്കാര്യം ദേവന്‍ സിദ്ധിഖിനേയും മോഹന്‍ലാലിനേയും അറിയിക്കുകയായിരുന്നു. ഷമ്മി തിലകനെതിരെ നടപടിയെടുക്കണമെന്ന് ദേവന്‍ അടക്കം നിരവധി താരങ്ങള്‍ മോഹന്‍ലാലിനോട് ആവശ്യപ്പെട്ടു.

Shammy Thilakan

അതേസമയം, മമ്മൂട്ടിയുടെ ഇടപെടല്‍ നിര്‍ണായകമായി. ഷമ്മി തിലകനെതിരെ നടപടിയെടുക്കരുതെന്നാണ് മമ്മൂട്ടിയുടെ നിലപാട്. മമ്മൂട്ടിയുടെ ആവശ്യം കൂടി പരിഗണിച്ചാണ് ഷമ്മി തിലകനെതിരെ ഇപ്പോള്‍ നടപടിയെടുക്കാത്തതെന്നും സൂചനയുണ്ട്. ഷമ്മി തിലകന് സംഘടന താക്കീത് നല്‍കിയേക്കാം.

 

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

3 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

10 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

10 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago