Usha and Suresh Babu
മമ്മൂട്ടിയുടെ എക്കാലത്തേയും സൂപ്പര്‍ഹിറ്റ് സിനിമകളില്‍ ഒന്നാണ് കോട്ടയം കുഞ്ഞച്ചന്‍. ടി.എസ്.സുരേഷ് ബാബുവാണ് കോട്ടയം കുഞ്ഞച്ചന്‍ സംവിധാനം ചെയ്തത്. രഞ്ജിനിയാണ് കോട്ടയം കുഞ്ഞച്ചനില്‍ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചത്. മോളിക്കുട്ടി എന്നാണ് രഞ്ജിനിയുടെ കഥാപാത്രത്തിന്റെ പേര്. മോളിക്കുട്ടിയുടെ അനിയത്തിയായ സൂസി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് നടി ഉഷ നാസര്‍. ആണ് സീരിയല്‍-സിനിമ രംഗത്ത് സജീവ സാന്നിധ്യമായ ഉഷയെ മലയാളികള്‍ക്ക് നന്നായി അറിയാം. ഉഷയുടെ ജീവിതത്തില്‍ കോട്ടയം കുഞ്ഞച്ചന്‍ എന്ന സിനിമ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
Usha
കോട്ടയം കുഞ്ഞച്ചന്‍ സംവിധായകന്‍ ടി.എസ്.സുരേഷ് ബാബുവുമായി ഉഷ അടുക്കുന്നത് സിനിമയുടെ ഷൂട്ടിങ് വേളയിലാണ്. ഇരുവരും വളരെ അടുത്ത സൗഹൃദത്തിലാകുകയും പ്രണയത്തിലാകുകയും ചെയ്തു. എന്നാല്‍, ആ ബന്ധം അധികം നീണ്ടുനിന്നില്ല. വ്യക്തിപരമായ പ്രശ്നങ്ങളെ തുടര്‍ന്ന് ഇരുവരും വേര്‍പിരിഞ്ഞു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം നാസര്‍ അബ്ദുള്‍ ഖാദര്‍ എന്നയാളെ ഉഷ വിവാഹം കഴിച്ചു. അഭിനയത്തിനു പുറമേ നൃത്തരംഗത്തും ഗാനരംഗത്തും ഉഷ കഴിവ് തെളിയിച്ചിട്ടുണ്ട്.
ഹസീന ഖനീഫ് എന്നാണ് താരത്തിന്റെ യഥാര്‍ഥ പേര്. പിന്നീടാണ് ഉഷ എന്ന പേര് സ്വീകരിച്ചത്. ബാലതാരമായാണ് ഉഷ സിനിമയിലെത്തിയത്. പിന്നീട് ശ്രദ്ധേയമായ നിരവധി വേഷങ്ങള്‍ ചെയ്തു. കിരീടം, ചെങ്കോല്‍ തുടങ്ങിയ സിനിമകളിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…