Mammootty
മൊബൈല്‍ ഫോണ്‍, ക്യാമറ, കാര്‍, വാച്ച് തുടങ്ങിയവയോട് മമ്മൂട്ടിക്കുള്ള താല്‍പര്യം മലയാള സിനിമാ ലോകത്തിനു മുഴുവന്‍ അറിയാം. ആഡംബര വസ്തുക്കള്‍ ഉപയോഗിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍. വിപണിയിലെത്തുന്ന ഏറ്റവും പുതിയ പ്രൊഡക്ട് തന്നെ മമ്മൂട്ടി സ്വന്തമാക്കാറുണ്ട്. അതിന് പണം എത്രയായാലും മെഗാസ്റ്റാറിന് വിഷയമല്ല.
മമ്മൂട്ടി ഇപ്പോള്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണിന്റെ വിലയാണ് കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. ഒടുവില്‍ ആ ചോദ്യത്തിനുള്ള മറുപടി കണ്ടെത്തി.
Mammootty
തിരുവനന്തപുരത്ത് ലുലു മാളിന്റെ ഉദ്ഘാടന പരിപാടിയിലാണ് മമ്മൂട്ടിയുടെ മൊബൈല്‍ ഫോണ്‍ ശ്രദ്ധിക്കപ്പെട്ടത്. സാംസങ് ഗ്യാലക്സി Z ഫോള്‍ഡ് 3 യാണ് മമ്മൂട്ടി ഇപ്പോള്‍ ഉപയോഗിക്കുന്ന ഫോണ്‍. ഇതിന് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഒന്നരലക്ഷം രൂപയാണ് വില. 12 ജിബി റാമും 256/512 ജിബി ഇന്റേണല്‍ മെമ്മറിയുമാണ് ഈ ഫോണിന്റെ പ്രധാന പ്രത്യേകത.
മൊബൈല്‍ ഫോണ്‍ ഇടയ്ക്കിടെ മാറ്റുന്ന പതിവും മമ്മൂട്ടിക്കുണ്ട്. പുതിയ ഫോണ്‍ വിപണിയിലെത്തിയാല്‍ മമ്മൂട്ടി പഴയത് ഒഴിവാക്കുമെന്നാണ് അദ്ദേഹവുമായി ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ പറയുന്നത്.
സ്റ്റൈലിഷ് പോസില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത.…
ആരാധകര്‍ക്കായി കിടിലന്‍ ലുക്കില് ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ്…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്.…
സീരിയലിലൂടെ പ്രേക്ഷകര്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര നന്ദന്.…