Categories: Gossips

യോഗ നടപടികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ നോക്കി; ഷമ്മി തിലകനെതിരെ അമ്മയിലെ അംഗങ്ങള്‍, അച്ചടക്ക നടപടി വേണമെന്ന് ആവശ്യം

താരസംഘടനയായ അമ്മയില്‍ നടന്‍ ഷമ്മി തിലകനെതിരെ അംഗങ്ങള്‍ രംഗത്ത്. സംഘടനയുടെ ജനറല്‍ ബോഡി യോഗം ഇന്നലെ കൊച്ചിയില്‍ നടക്കുമ്പോള്‍ ഷമ്മി തിലകന്‍ അച്ചടക്കമില്ലാതെ പെരുമാറിയെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഇതേ തുടര്‍ന്ന് ഷമ്മി തിലകനെതിരെ നടപടിയെടുക്കണമെന്ന് സംഘടനയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടതായും വാര്‍ത്തകള്‍ പുറത്തുവരുന്നു.

ഇന്നലെ നടന്ന അമ്മ ജനറല്‍ ബോഡി മീറ്റിങ്ങിലേക്കും ചര്‍ച്ചയിലേക്കും മാധ്യമങ്ങള്‍ക്ക് പ്രവേശം ഇല്ലായിരുന്നു. അതീവ രഹസ്യമായാണ് യോഗ നടപടികള്‍ നടന്നത്. ഷമ്മി തിലകന്‍ യോഗ നടപടികള്‍ മൊബൈലില്‍ പകര്‍ത്തുന്നത് കണ്ട ഒരു താരം, ഈ വിവരം ഭാരവാഹികളെ അറിയിക്കുകയായിരുന്നു എന്നാണ് വാര്‍ത്ത. അതോടെ അമ്മയിലെ ഒരുപാട് അംഗങ്ങള്‍ ഷമ്മി തിലകന്‍ കാണിച്ച ഈ അച്ചടക്ക ലംഘനത്തിനു എതിരെ നടപടി വേണമെന്ന് പുതിയ എക്‌സികുട്ടീവ് കമ്മിറ്റിയോട് ആവശ്യപ്പെട്ടു.

Shammy Thilakan

ഷമ്മിക്കെതിരെ നടപടി ഉണ്ടാവുമോ അതോ താക്കീതു മാത്രം നല്‍കിയാല്‍ മതിയോ എന്ന കാര്യം അടുത്ത കമ്മിറ്റി യോഗത്തില്‍ ആണ് തീരുമാനിക്കൂ. തല്ക്കാലം താക്കീതു മാത്രമാണ് നല്‍കിയിരിക്കുന്നത് എങ്കിലും നടപടി വേണം എന്ന ആവശ്യമാണ് സംഘടനയിലെ അംഗങ്ങള്‍ ഭാരവാഹികളുടെ മുന്നില്‍വെച്ചിരിക്കുന്നത്.

 

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

3 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

10 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

10 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago