Shammy Thilakan
താരസംഘടനയായ അമ്മയില്‍ നടന്‍ ഷമ്മി തിലകനെതിരെ അംഗങ്ങള്‍ രംഗത്ത്. സംഘടനയുടെ ജനറല്‍ ബോഡി യോഗം ഇന്നലെ കൊച്ചിയില്‍ നടക്കുമ്പോള്‍ ഷമ്മി തിലകന്‍ അച്ചടക്കമില്ലാതെ പെരുമാറിയെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഇതേ തുടര്‍ന്ന് ഷമ്മി തിലകനെതിരെ നടപടിയെടുക്കണമെന്ന് സംഘടനയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടതായും വാര്‍ത്തകള്‍ പുറത്തുവരുന്നു.
ഇന്നലെ നടന്ന അമ്മ ജനറല്‍ ബോഡി മീറ്റിങ്ങിലേക്കും ചര്‍ച്ചയിലേക്കും മാധ്യമങ്ങള്‍ക്ക് പ്രവേശം ഇല്ലായിരുന്നു. അതീവ രഹസ്യമായാണ് യോഗ നടപടികള്‍ നടന്നത്. ഷമ്മി തിലകന്‍ യോഗ നടപടികള്‍ മൊബൈലില്‍ പകര്‍ത്തുന്നത് കണ്ട ഒരു താരം, ഈ വിവരം ഭാരവാഹികളെ അറിയിക്കുകയായിരുന്നു എന്നാണ് വാര്‍ത്ത. അതോടെ അമ്മയിലെ ഒരുപാട് അംഗങ്ങള്‍ ഷമ്മി തിലകന്‍ കാണിച്ച ഈ അച്ചടക്ക ലംഘനത്തിനു എതിരെ നടപടി വേണമെന്ന് പുതിയ എക്‌സികുട്ടീവ് കമ്മിറ്റിയോട് ആവശ്യപ്പെട്ടു.
Shammy Thilakan
ഷമ്മിക്കെതിരെ നടപടി ഉണ്ടാവുമോ അതോ താക്കീതു മാത്രം നല്‍കിയാല്‍ മതിയോ എന്ന കാര്യം അടുത്ത കമ്മിറ്റി യോഗത്തില്‍ ആണ് തീരുമാനിക്കൂ. തല്ക്കാലം താക്കീതു മാത്രമാണ് നല്‍കിയിരിക്കുന്നത് എങ്കിലും നടപടി വേണം എന്ന ആവശ്യമാണ് സംഘടനയിലെ അംഗങ്ങള്‍ ഭാരവാഹികളുടെ മുന്നില്‍വെച്ചിരിക്കുന്നത്.
സോഷ്യല് മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
മലയാളികള്ക്ക് ഏറെ സുപരിചിതയായ നടിയാണ് ശാന്തികൃഷ്ണ. മലയാളത്തിലെ…
മലയാളത്തിലെ താരപുത്രിമാരില് എന്നും പ്രിയപ്പെട്ടവളാണ് ദിലീപിന്റെയും മഞ്ജു…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി. ഇന്‍സ്റ്റഗ്രാമിലാണ്…