താരസംഘടനയായ അമ്മയുടെ ഭാരവാഹിത്വത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മോഹന്‍ലാല്‍ നേതൃത്വം നല്‍കുന്ന ഔദ്യോഗിക പക്ഷത്തിനു തിരിച്ചടി. പ്രസിഡന്റായി മോഹന്‍ലാലും സെക്രട്ടറിയായി ഇടവേള ബാബുവും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടെങ്കിലും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും നടന്ന തിരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനലില്‍ നിന്ന് മത്സരിച്ച പ്രമുഖര്‍ക്ക് കാലിടറി.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഔദ്യോഗിക പാനലില്‍ നിന്ന് നടി ആശ ശരത്ത് മത്സരിച്ചിരുന്നു. എന്നാല്‍, ആശ തോറ്റു. മണിയന്‍ പിള്ള രാജുവും ശ്വേത മേനോനുമാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മണിയന്‍പിള്ള രാജുവിനാണ് കൂടുതല്‍ വോട്ടുകള്‍. രാജു 224 വോട്ടുകള്‍ നേടി. ശ്വേത മേനോന്‍ 176 വോട്ടുകള്‍ നേടിയപ്പോള്‍ ഔദ്യോഗിക പാനലില്‍ നിന്ന് മത്സരിച്ച ആശ ശരത്ത് 153 വോട്ടുകള്‍ മാത്രമാണ് സ്വന്തമാക്കിയത്. 23 വോട്ടുകള്‍ക്കാണ് ആശ തോറ്റത്.
എക്‌സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് നടന്ന മത്സരത്തില്‍ ഔദ്യോഗിക പാനലില്‍ നിന്നുള്ള നിവിന്‍ പോളിയും ഹണി റോസും തോറ്റും. ഔദ്യോഗിക പാനലില്‍ നിന്ന് മത്സരിച്ച നിവിന്‍ പോളിക്ക് ആകെ ലഭിച്ചത് 158 വോട്ടുകളാണ്. ഔദ്യോഗിക പക്ഷത്തിനും ഇത് തിരിച്ചടിയായി. ഔദ്യോഗിക പാനലില്‍ നിന്ന് മത്സരിച്ച നടി ഹണി റോസും (145 വോട്ട്) തോറ്റു. എക്‌സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനലിനെതിരെ നിന്ന വിജയ് ബാബുവും ലാലുമാണ് വിജയിച്ചത്. ലാലിന് 212 വോട്ടും വിജയ് ബാബുവിന് 228 വോട്ടുമാണ് ലഭിച്ചത്.
മോഹന്ലാലിന്റെ 360-ാം സിനിമയുടെ പേര് ഇന്നലെയാണ് അനൗണ്സ്…
താരസംഘടനയായ 'അമ്മ'യുടെ തലപ്പത്തേക്ക് ഇനിയില്ലെന്ന് ആവര്ത്തിച്ച് മോഹന്‍ലാല്‍.…
ആരാധകര്‍ക്കായി ഗ്ലാമറസ് പോസില് ചിത്രങ്ങള്‍ പങ്കുവെച്ച് സാധിക.…
ആരാധകര്‍ക്കായി യാത്രാ ചിത്രങ്ങള്‍ പങ്കുവെച്ച് സാനിയ ഇയ്യപ്പന്.…
ആരാധകര്‍ക്കായി വിന്റര് ചിത്രങ്ങള്‍ പങ്കുവെച്ച് ജ്യോതി കൃഷ്ണ.…
ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ദീപ്തി സതി. ഇന്‍സ്റ്റഗ്രാമിലാണ്…