Kiran Rathod
ഒരു കാലത്ത് മലയാളത്തിന്റെ സൂപ്പര്‍താരങ്ങളുടെയെല്ലാം നായികമാരായി അഭിനയിച്ച നടിമാരുടെ ഇപ്പോഴത്തെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. അങ്ങനെയൊരു നടിയുടെ ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. 2002 ല്‍ റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രത്തിലെ നായികയുടെ ഇപ്പോഴത്തെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നത്.
ഷാജി കൈലാസ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രമായ താണ്ഡവത്തിലെ നായിക കിരണ്‍ റാത്തോഡ് ആണിത്. 19 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കിരണ്‍ റാത്തോഡിന്റെ ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ക്ക് ആളെ മനസിലായില്ല. മോഡലിങ് മേഖലയില്‍ നിന്നാണ് കിരണ്‍ സിനിമയിലേക്ക് എത്തിയത്. രാജസ്ഥാനിലാണ് താരത്തിന്റെ ജനനം. രണ്ടായിരത്തി ഒന്നില്‍ പുറത്തിറങ്ങിയ യാദേന്‍ ആണ് കിരണ്‍ റാത്തോഡിന്റെ ആദ്യ സിനിമ.
Kiran Rathod
ചിയാന്‍ വിക്രം നായകനായ ജമനിയിലെ അഭിനയമാണ് കിരണ്‍ റാത്തോഡിന് സിനിമയില്‍ ബ്രേക്ക് ആയത്. രണ്ടായിരത്തി രണ്ടില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ താണ്ഡവം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തുകയും ചെയ്തു. മോഹന്‍ലാലിന്റെ നായികാ വേഷം മീനാക്ഷി എന്ന കഥപാത്രമാണ് കിരണ്‍ റാത്തോഡ് അഭിനയിച്ചത്.
താണ്ഡവത്തിലെ മോഹന്‍ലാലിനൊപ്പമുള്ള സീനുകളെല്ലാം അക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. താണ്ഡവത്തില്‍ അന്ന് കണ്ട കിരണ്‍ റാത്തോഡ് അല്ല ഇപ്പോള്‍. ആളാകെ മാറിയിരിക്കുന്നു എന്നാണ് ആരാധകര്‍ പുതിയ ചിത്രങ്ങള്‍ കണ്ട് അഭിപ്രായപ്പെടുന്നത്. സോഷ്യല്‍ മീഡിയയിലും താരം വളരെ സജീവമാണ്.
ഞങ്ങള് സന്തുഷ്ടരാണ് എന്ന ചിത്രരത്തില് ജയറാമിന്റെ നായികയായിട്ട്…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
ബിഗ് ബോസ് മലയാളം സീസണ് മൂന്നിലൂടെ എല്ലാവര്ക്കും…
ടെലിവിഷന് അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്ക്കും…
മമ്മൂട്ടിയെക്കുറിച്ച് കുറിപ്പുമായി നടന് ചന്തു. ചന്തുവിന്റെ കുറിപ്പ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…