Allu Arjun and Mammootty
മലയാളികള്‍ക്കിടയില്‍ ഏറെ ആരാധകരുള്ള താരമാണ് അല്ലു അര്‍ജുന്‍. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി മോളിവുഡ് താരങ്ങളുമായി അല്ലുവിന് നല്ല അടുപ്പമുണ്ട്. കേരളത്തിലെത്തിയാല്‍ മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറുകളെ കുറിച്ച് അല്ലു വാചാലനാകാറുണ്ട്.
തന്റെ ഏറ്റവും പുതിയ ചിത്രമായ പുഷ്പയുടെ പ്രചാരണത്തിന്റെ ഭാഗമായി കേരളത്തിലെത്തിയ അല്ലു ഇത്തവണയും പതിവ് തെറ്റിച്ചില്ല. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ താരങ്ങളെ കുറിച്ചെല്ലാം താരം സംസാരിച്ചു. ഹോളിവുഡിലെ വിഖ്യാത ചിത്രമായ ദ് ഗോഡ്ഫാദര്‍ ഇന്ത്യന്‍ സിനിമയിലേക്ക് കൊണ്ടുവരുമ്പോള്‍ അതില്‍ അഭിനയിക്കാന്‍ ആരെയാണ് തിരഞ്ഞെടുക്കുക എന്ന ചോദ്യത്തിനു അല്ലു അര്‍ജുന്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
Mammootty
ഹോളിവുഡ് എപിക് ഗോഡ്ഫാദര്‍ ഇന്ത്യന്‍ സിനിമയില്‍ റീമേക്ക് ചെയ്യുമ്പോള്‍ അത് ചെയ്യാന്‍ ഏറ്റവും നല്ല ചോയ്‌സ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയാണെന്നാണ് അല്ലു അര്‍ജുന്‍ നല്‍കിയ മറുപടി. അല്ലുവിന്റെ വാക്കുകള്‍ മമ്മൂട്ടി ആരാധകരും ഏറ്റെടുത്തു.
അതേസമയം, അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. സിനിമയ്ക്ക് മികച്ച അഭിപ്രായമാണ് എല്ലായിടത്തു നിന്നും ലഭിക്കുന്നത്. മലയാളത്തില്‍ നിന്ന് ഫഹദ് ഫാസിലും അല്ലു അര്‍ജുനൊപ്പം പുഷ്പയില്‍ അഭിനയിക്കുന്നുണ്ട്.
ബോളിവുഡില് ഏറെ ആരാധകരുള്ള താരമാണ് മലൈക അറോറ.…
ഒരു കാലത്ത് ഗോസിപ്പ് കോളങ്ങളില് നിറഞ്ഞുനിന്ന പേരായിരുന്നു…
ബോളിവുഡിലെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് കരീന കപൂര്.…
ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…