Tovino Thomas and Samyukta Menon
മലയാളത്തിന്റെ ഇമ്രാന്‍ ഹാഷ്മി എന്നാണ് ടൊവിനോ തോമസിനെ പലരും വിശേഷിപ്പിക്കുന്നത്. ലിപ് ലോക്ക് ചുംബന രംഗങ്ങളില്‍ ധാരാളം അഭിനയിച്ചിട്ടുള്ളതിനാലാണ് ആരാധകര്‍ ട്രോള്‍ രൂപേണ ടൊവിനോയെ ഇമ്രാന്‍ ഹാഷ്മി എന്ന് വിളിക്കുന്നത്. ഇങ്ങനെ ചുംബന സീനുകളില്‍ അഭിനയിക്കുമ്പോള്‍ വീട്ടില്‍ പ്രശ്‌നമാകില്ലേ എന്ന ചോദ്യം പലപ്പോഴും ടൊവിനോ നേരിട്ടിട്ടുണ്ട്. ഒരു അഭിമുഖത്തില്‍ ഇതേ കുറിച്ച് ടൊവിനോ നല്‍കിയ മറുപടിയാണ് ശ്രദ്ധേയം.
‘സിനിമയായിരുന്നു എന്റെ ലോകം. ഞാന്‍ കല്യാണം കഴിക്കുന്നതിനു മുന്‍പേ എന്റെ അപ്പനോട് ഞാന്‍ പറഞ്ഞു. ‘എനിക്ക് നടനാവുമ്പോള്‍ ഞാന്‍ കണ്ട സിനിമയിലെ നായകന്മാര്‍ ചെയ്യുന്നത് പോലെ ഒരു നിയന്ത്രണത്തിന്റെ ചട്ടക്കൂടില്‍ നില്‍ക്കാതെ അഭിനയിക്കുന്ന ഒരു ആക്ടര്‍ ആകണമെന്ന്, അതു കൊണ്ട് ചിലപ്പോള്‍ ചുംബന സീനില്‍ അഭിനയിച്ചേക്കാം, സാഹസികത ചെയ്‌തേക്കാം, വയലന്‍സ് ചെയ്‌തേക്കാം’. എന്നൊക്കെ പറഞ്ഞപ്പോള്‍ എന്റെ അപ്പന്‍ പറഞ്ഞത്. ‘നീ എന്നോട് ഇതൊന്നും ചോദിക്കേണ്ട കാര്യമില്ല, പക്ഷേ കല്യാണം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയില്‍ നിന്ന് സമ്മതം വാങ്ങണമെന്നാണ്,’
Tovino Thomas and Family
‘അന്ന് അപ്പന്‍ പറഞ്ഞതുപോലെ തന്നെ ഞാന്‍ അവളെ പ്രണയിച്ചിരുന്ന സമയത്ത് ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചിരുന്നു. സിനിമയിലെ ക്യാരക്ടര്‍ എന്താണോ ആവശ്യപ്പെടുന്നത് അത് താന്‍ ചെയ്യുമെന്ന്. അത് ഇനി എന്തായാലും ചെയ്‌തെ പറ്റു എന്നും ഞാന്‍ പറഞ്ഞു. എന്നാല്‍ അതില്‍ ഏറെ രസകരമായതും എന്നെ ഞെട്ടിച്ചതും അവളുടെ അപ്പോഴത്തെ പ്രതികരണമായിരുന്നു..ഞങ്ങള്‍ തമ്മില്‍ നിരവധി കാര്യങ്ങള്‍ക്ക് അടികൂടിയിട്ടുണ്ട്, അതും ചെറിയ കാര്യങ്ങള്‍ക്ക് പോലും വലിയ രീതിയിലുള്ള അടി. പക്ഷേ ഈ കാര്യത്തില്‍ മാത്രം ഞങ്ങള്‍ തമ്മില്‍ തെറ്റിയിട്ടില്ല. അത് സിനിമയിലാണ് ചെയ്യുന്നതെന്ന കോമണ്‍സെന്‍സ് അവളില്‍ ഉള്ളത് കൊണ്ട് അങ്ങനെ ഒരു വഴക്ക് ഉണ്ടായിട്ടില്ല’ ഇതുവരെ. അതുകൊണ്ട് ഞാന്‍ വളരെ ഹാപ്പി ആണ്,’ ടൊവിനോ പറഞ്ഞു.
മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ താരമൂല്യം ഉള്ള…
ബാലതാരമായി എത്തി ഇപ്പോഴും സിനിമയില്‍ സ്ഥിരസാന്നിധ്യമായ താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പേളി മാണി.…
നടന് ബാലയുടെ രണ്ടാം ഭാര്യയാണ് എലിസബത്ത്. ഒരു…
മലയാളത്തിലെ താരകുടുംബങ്ങളില്‍ ഇന്‍സ്റ്റാഗ്രാം കയ്യടക്കിവെച്ചിരിക്കുന്ന കുടുംബമാണ് നടന്…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്ക്കും…