ഹാസ്യനടനായി സിനിമയിലെത്തി പിന്നീട് നായകനായും വില്ലനായും സഹനടനായും പ്രേക്ഷകരെ ഞെട്ടിച്ച അഭിനേതാവാണ് സിദ്ധിഖ്. ചെയ്യുന്ന കഥാപാത്രങ്ങളെയെല്ലാം വളരെ വ്യത്യസ്തമായ രീതിയില്‍ അഭിനയിച്ച് ഫലിപ്പിക്കാന്‍ സിദ്ധിഖിന് പ്രത്യേക കഴിവുണ്ട്. ചില അപൂര്‍വ്വം നേട്ടങ്ങള്‍ സ്വന്തം പേരിലുള്ള നടന്‍ കൂടിയാണ് സിദ്ധിഖ്.
മലയാളത്തിലെ ഒരു സൂപ്പര്‍താരത്തിന്റെ അച്ഛനായും അതേ സൂപ്പര്‍താരത്തിന്റെ മകനായും സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ച നടനാണ് സിദ്ധിഖ്. മലയാളത്തിലെ അധികം നടന്‍മാര്‍ക്കൊന്നും ലഭിക്കാത്ത ഭാഗ്യമാണ് ഇത്. ഇതേ കുറിച്ച് സിദ്ധിഖ് ഒരിക്കല്‍ തുറന്നുപറഞ്ഞിട്ടുണ്ട്. ജനപ്രിയ നായകന്‍ ദിലീപിന്റെ മകനായും അച്ഛനായും സിദ്ധിഖ് അഭിനയിച്ചിട്ടുണ്ട്. ഇത് വലിയൊരു ഭാഗ്യമായാണ് സിദ്ധിഖ് കാണുന്നത്.
കമ്മാരസംഭവം എന്ന സിനിമയിലാണ് ദിലീപിന്റെ മകനായി സിദ്ധിഖ് അഭിനയിച്ചത്. കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന സിനിമയില്‍ ദിലീപിന്റെ അച്ഛനായും സിദ്ധിഖ് അഭിനയിച്ചു.
അതേസമയം, താന്‍ വില്ലനാകുന്നത് ദിലീപിന് ഇഷ്ടമല്ല എന്നാണ് സിദ്ധിഖ് പറയുന്നത്. ‘ ഞാന്‍ വില്ലനാകുന്നത് ഇവന് ഇഷ്ടമല്ല. എന്നെ ഇടിക്കാനും ചവിട്ടാനും ഇവന് പറ്റില്ല. അയ്യോ ഇക്കയാണോ വില്ലന്‍, അത് വേണ്ട എന്നാണ് ഇവന്‍ പറയാറ്. ഇക്കാനെ ചവിട്ടാന്‍ പറ്റില്ല, വില്ലനായി ഇക്ക വേണ്ട എന്നൊക്കെ പറയും,’ സിദ്ധിഖ് പറഞ്ഞു.
സൗബിന് ഷാഹിറും നവ്യ നായരും പ്രധാന വേഷത്തില്…
ഡോക്യുമെന്ററി വിവാദത്തിനിടെ ഒരേ ചടങ്ങില് പങ്കെടുത്ത് നയന്താരയും…
വിനായകന് നായകനായി എത്തുന്ന പെരുന്നാള് എന്ന ചിത്രത്തിലേക്ക്…
അജിത് കുമാര് നായകനായി പുറത്തിറങ്ങാന് ഇരിക്കുന്ന ചിത്രമായ…
നയന്താരയെ 'ലേഡി സൂപ്പര്സ്റ്റാര്' എന്നു വിശേഷിപ്പിച്ച നടി…