Categories: latest news

സാക്ഷാല്‍ വടിവേലുവിന് പകരം കലാഭവന്‍ മണിയെ സജസ്റ്റ് ചെയ്ത് മമ്മൂട്ടി; ഇക്കയോട് എന്നും കടപ്പാടുണ്ടെന്ന് മണി

മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍താരങ്ങളുമായെല്ലാം വളരെ അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്ന അഭിനേതാവായിരുന്നു കലാഭവന്‍ മണി. മലയാള സിനിമയെ ഞെട്ടിച്ച ഒന്നായിരുന്നു കലാഭവന്‍ മണിയുടെ മരണം. ഒട്ടും നിനച്ചിരിക്കാത്ത സമയത്തായിരുന്നു മണി മലയാള സിനിമയോടും ചാലക്കുടി നാടിനോടും വിട പറഞ്ഞത്.

മലയാളത്തിനു പുറമേ മറ്റ് ഭാഷകളിലും കലാഭവന്‍ മണി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തമിഴ് സിനിമയില്‍ മണി ശ്രദ്ധിക്കപ്പെടുന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഇടപെടല്‍ വഴിയാണ്. മമ്മൂട്ടി നായകനായി അഭിനയിച്ച മറുമലര്‍ച്ചി എന്ന സിനിമയിലൂടെയാണ് കലാഭവന്‍ മണി തമിഴില്‍ അരങ്ങേറിയത്. ഈ സിനിമയില്‍ അഭിനയിക്കാന്‍ മണിക്ക് അവസരം കിട്ടിയത് മമ്മൂട്ടിയിലൂടെയാണ്.

Kalabhavan Mani

വടിവേലു ചെയ്യാന്‍ തീരുമാനിച്ച കഥാപാത്രമായിരുന്നു അത്. മറുമലര്‍ച്ചിയില്‍ അഭിനയിക്കാന്‍ വടിവേലു സമ്മതിക്കുകയും ചെയ്തു. പെട്ടെന്നാണ് ചില വ്യക്തിപരമായ ബുദ്ധിമുട്ടുകള്‍ കാരണം വടിവേലു തന്നെ മറുമലര്‍ച്ചിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടത്.

മറുമലര്‍ച്ചിയുടെ സംവിധായകന്‍ വടിവേലുവിന് പകരം മറ്റൊരു അഭിനേതാവിനെ തേടുകയായിരുന്നു. അപ്പോള്‍ മമ്മൂട്ടിയാണ് വടിവേലുവിന് പകരം കലാഭവന്‍ മണിയെ സജസ്റ്റ് ചെയ്തത്. മണി അഭിനയിച്ച സിനിമകളെല്ലാം മമ്മൂട്ടി സംവിധായകന് കാണിച്ചു കൊടുത്തു. അങ്ങനെയാണ് കലാഭവന്‍ മണി മറുമലര്‍ച്ചിയില്‍ എത്തിയത്.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago