Kaaval - Suresh Gopi
സുരേഷ് ഗോപി ചിത്രം കാവല്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലേക്ക്. ഡിസംബര്‍ 27 നാണ് ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യുക. നിര്‍മാതാവ് ജോബി ജോര്‍ജ്ജാണ് ഇക്കാര്യം അറിയിച്ചത്. മരക്കാര്‍ അറബിക്കടലിന്റെ സിംഹം, കുറുപ്പ് തുടങ്ങിയ സിനിമകളും ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ എത്തിയിട്ടുണ്ട്.
അതേസമയം, നവംബര്‍ 25 നാണ് സുരേഷ് ഗോപിയുടെ കാവല്‍ റിലീസായത്. പ്രദര്‍ശനത്തിനെത്തി മൂന്നാഴ്ച പിന്നിടുന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. കാവല്‍ ഇതുവരെ ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് മാത്രം 16.5 കോടിയിലധികം നേടി. വിതരണമുള്‍പ്പെടെ 6.5 കോടി രൂപ ബജറ്റില്‍ നിര്‍മ്മിച്ച ചിത്രമാണ് കാവല്‍. ജോബി ജോര്‍ജിന്റെ ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന് വലിയ ലാഭം നേടി കൊടുക്കുവാന്‍ സുരേഷ് ഗോപി ചിത്രത്തിനായി.
Kaaval – Suresh Gopi
നിതിന്‍ രഞ്ജി പണിക്കരാണ് കാവല്‍ സംവിധാനം ചെയ്തത്. മമ്മൂട്ടി ചിത്രം കസബയാണ് നിതിന്റെ ആദ്യ സിനിമ.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…