Categories: Gossips

ദിലീപേട്ടന്‍ എന്റെ തോളത്ത് കൈ വച്ചു, പടപടാന്ന് നെഞ്ച് ഇടിക്കാന്‍ തുടങ്ങി; നവ്യ നായരുടെ ആദ്യ ഫോട്ടോഷൂട്ട് അനുഭവം

ദിലീപ്-നവ്യ നായര്‍ ജോഡിയെ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്. ഇരുവരും നായികാനായകന്‍മാരായി അഭിനയിച്ച സിനിമകളെല്ലാം സൂപ്പര്‍ഹിറ്റുകളായിരുന്നു. ഇഷ്ടം എന്ന സിനിമയിലാണ് നവ്യ ദിലീപിന്റെ നായികയായി ആദ്യം അഭിനയിക്കുന്നത്. ആ സമയത്ത് നവ്യ സിനിമയില്‍ എത്തിയിട്ടേയുള്ളൂ. നവ്യയുടെ അരങ്ങേറ്റ ചിത്രമായിരുന്നു ഇഷ്ടം. സിനിമയെ കുറിച്ച് അറിഞ്ഞുവരുന്ന കാലമായിരുന്നു അത്. അക്കാലത്തുണ്ടായ ഒരു അനുഭവം നവ്യ ഒരിക്കല്‍ പങ്കുവച്ചിട്ടുണ്ട്.

ഇഷ്ടം സിനിമയുടെ ലൊക്കേഷനിലാണ് സംഭവം നടക്കുന്നത്. അതേ കുറിച്ച് നവ്യയുടെ വാക്കുകള്‍ ഇങ്ങനെ: ‘ഒരു വ്യക്തി എന്ന നിലയില്‍ എനിക്ക് അദ്ദേഹത്തോട് വലിയ റെസ്‌പെക്ടാണ്. ഇഷ്ടത്തിന്റെ ലൊക്കേഷനില്‍ ഒരു സംഭവമുണ്ടായി. അന്ന് ഒരു സിനിമാ മാസികയ്ക്ക് വേണ്ടി അവിടെ ഒരു ഫോട്ടോഷൂട്ട് നടക്കുന്നുണ്ട്. ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന സമയത്ത് ദിലീപേട്ടന്‍ എന്റെ തോളത്ത് കൈ വെച്ചു, പടപടാന്ന് എന്റെ നെഞ്ചിടിക്കാന്‍ തുടങ്ങി, ആദ്യമായിട്ട് പുറത്തുള്ളൊരാള്‍ എന്നെ തൊടുന്നത്. നാട്ടിന്‍പുറത്തൊക്കെ വളര്‍ന്ന ആ ഒരു പ്രായത്തിലുള്ള ഒരു പെണ്‍കുട്ടി ഭയങ്കരമായി പരിഭ്രമിച്ചുപോകുന്ന നിമിഷമാണത്. എന്റെ നെഞ്ചിടിപ്പിന്റെ ശബ്ദം തോളത്ത് കൈവച്ചിരിക്കുന്ന ആ മനുഷ്യന്‍ തിരിച്ചറിഞ്ഞെന്ന് തോന്നുന്നു,’ നവ്യ പറഞ്ഞു.

Dileep and Navya Nair

നവ്യ അസ്വസ്ഥയായി എന്ന് തോന്നിയ ദിലീപിന്റെ ഭാഗത്തുനിന്ന് ഉടന്‍ തന്നെ ഇടപെടലുണ്ടായി. ദിലീപേട്ടന്‍ പറഞ്ഞു – ‘മോള് പേടിക്കേണ്ട കേട്ടോ. ഞങ്ങള്‍ ഒന്നും ചെയ്യില്ല. നമ്മള്‍ എല്ലാവരും ഇനി ഒന്നായിട്ട് വര്‍ക്ക് ചെയ്യാന്‍ പോവുകയാണ്,’

ദിലീപിന്റെ വാക്കുകളിലെ പരിഗണനയും പിന്തുണയും തനിക്കൊരിക്കലും മറക്കാന്‍ കഴിയില്ലെന്നും നവ്യ പറഞ്ഞു.

‘ഇഷ്ടത്തിന് വേണ്ടി സംവിധായകന്‍ സിബി മലയില്‍ എന്റെ ഫോട്ടോ കണ്ട് സ്‌ക്രീന്‍ ടെസ്റ്റ് ചെയ്യാനായി വിളിച്ചു. ഞാന്‍ അവതരിപ്പിച്ച മോണോ ആക്ട് അവര്‍ വീഡിയോയിലെടുത്തു. പിന്നീട് അത് ദിലീപേട്ടന് അയച്ചുകൊടുത്തു. ദിലീപേട്ടനും മഞ്ജുച്ചേച്ചിയും ഇരുന്ന് വീഡിയോ കണ്ടാണ് എന്നെ സെലക്ട് ചെയ്യുന്നത്’- നവ്യ പറഞ്ഞു.

 

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago