മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ഡ്രീം കോംബോയില്‍ പുറത്തിറങ്ങിയ ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ബോക്‌സ് ഓഫീസില്‍ നിരാശപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍. നിര്‍മാതാവ് പ്രതീക്ഷിച്ച ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടാന്‍ സിനിമയ്ക്ക് സാധിച്ചില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ രണ്ടിനാണ് സിനിമ തിയറ്ററുകളിലെത്തിയത്. ആദ്യ നാല് ദിവസത്തിനു ശേഷം സിനിമയുടെ തിയറ്റര്‍ വ്യവസായം വലിയ രീതിയില്‍ ഇടിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
സിനിമ പുറത്തിറങ്ങി 15 ദിവസങ്ങള്‍ കഴിഞ്ഞുള്ള ബോക്‌സ് ഓഫീസ് കണക്കുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് മാത്രം 24.01 കോടി മാത്രമാണ് മരക്കാര്‍ ഇതുവരെ നേടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.നിലവിലെ പ്രവണത തുടര്‍ന്നാല്‍ മരക്കാറിന് പ്രതീക്ഷിച്ച കളക്ഷന്‍ നേടാന്‍ ആകില്ലെന്നാണ് കരുതുന്നത്.
കഴിഞ്ഞ 15 ദിവസങ്ങളിലെ കളക്ഷന്‍ വിവരം ഇങ്ങനെ:
വ്യാഴാഴ്ച (2/12) 7 കോടി
വെള്ളിയാഴ്ച( 3/12) 3 കോടി
ശനിയാഴ്ച (4/12) 3.2 കോടി
ഞായറാഴ്ച (5/12) 3.5 കോടി
തിങ്കളാഴ്ച (6/12) 2 കോടി
ചൊവ്വാഴ്ച (7/12) 1.2 കോടി
ബുധനാഴ്ച (8/12) 0.84 കോടി
വ്യാഴാഴ്ച (9/12) 0.75 കോടി
വെള്ളിയാഴ്ച (10/12) 0.50 കോടി
ശനിയാഴ്ച (11/12) 0.30 കോടി
ഞായറാഴ്ച (12/12) 0.61 കോടി
തിങ്കളാഴ്ച (13/12) 0.45 കോടി
ചൊവ്വാഴ്ച 14/12 0.23 കോടി
ബുധനാഴ്ച 15/12 0.18 കോടി
വ്യാഴാഴ്ച 16/12 0.15 കോടി
അതേസമയം, മരക്കാര്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലും റിലീസ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ചിത്രം ആമസോണ്‍ പ്രൈമില്‍ എത്തിയത്. തിയറ്റര്‍ ബിസിനസ് കൊണ്ട് മാത്രം സിനിമയുടെ നിര്‍മാണ ചെലവ് തിരിച്ചുകിട്ടില്ലെന്ന് ഉറപ്പായതോടെയാണ് സിനിമ വേഗം ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ കൂടി റിലീസ് ചെയ്യാന്‍ നിര്‍മാതാവ് തീരുമാനിച്ചതെന്നാണ് വിവരം. 20 കോടി രൂപയാണ് മരക്കാറിന് ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ നിന്ന് കിട്ടിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നാടന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത. ഇന്‍സ്റ്റഗ്രാമിലാണ്…
സ്‌റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍.…
പുതിയ ഗെറ്റപ്പില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മിയ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി അടിപൊളി ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ ബാലമുരളി.…