Mammootty and Dulquer Salmaan
ആരാധകര്‍ കാത്തിരിക്കുന്ന ഡ്രീം കോംബോ ഉടന്‍ സംഭവിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ഒരുമിച്ച് അഭിനയിക്കാന്‍ തയ്യാറെടുക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സിനിമയുടെ പ്രഖ്യാപനം ഉടന്‍ നടക്കുമെന്നും 2022 റിലീസായിരിക്കും ഈ ചിത്രമെന്നും മോളിവുഡുമായി ഏറ്റവും അടുത്ത വൃത്തങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഈ ചിത്രത്തില്‍ ശോഭന, സുഹാസിനി, സുമലത തുടങ്ങി തൊണ്ണൂറുകളില്‍ മമ്മൂട്ടിയുടെ നായികമാരായി അഭിനയിച്ച താരങ്ങളും ഉണ്ടാകുമെന്ന് സൂചനയുണ്ട്.
Mammootty and Dulquer Salmaan
മാസ് സിനിമകളുടെ സംവിധായകന്‍ വൈശാഖ് ആണ് മമ്മൂട്ടി-ദുല്‍ഖര്‍ കോംബോ യാഥാര്‍ഥ്യമാക്കാന്‍ പരിശ്രമിക്കുന്നതെന്നാണ് വിവരം. ബിഗ് ബി, ചാര്‍ലി തുടങ്ങിയ സിനിമകള്‍ക്ക് തൂലിക ചലിപ്പിച്ച ഉണ്ണി ആര്‍. ആണ് തിരക്കഥയൊരുക്കുന്നതെന്നും വാര്‍ത്തകളുണ്ട്.
മികച്ച തിരക്കഥ വന്നാല്‍ മാത്രമേ താനും ദുല്‍ഖറും ഒന്നിച്ച് അഭിനയിക്കൂ എന്ന വാശിയായിരുന്നു പണ്ട് മുതലേ മമ്മൂട്ടിക്ക്. അതുകൊണ്ടാണ് മകനൊപ്പം അഭിനയിക്കാന്‍ മമ്മൂട്ടി ഇതുവരെ തയ്യാറാകാതിരുന്നത്. ദുല്‍ഖറിന്റെ ചില സിനിമകളില്‍ മമ്മൂട്ടിയെ അതിഥി വേഷത്തിനായി പല സംവിധായകരും നേരത്തെ സമീപിച്ചിട്ടുണ്ട്. എന്നാല്‍, മികച്ച തിരക്കഥ വന്നാല്‍ മാത്രമേ ഒരുമിച്ച് അഭിനയിക്കൂ എന്ന നിലപാടിലായിരുന്നു മെഗാസ്റ്റാര്‍.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി പല്ലവി.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിരഞ്ജന ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ശാന്തികൃഷ്ണ. മലയാളത്തിലെ…