Categories: Gossips

വിവാഹശേഷം കാര്യങ്ങള്‍ താളം തെറ്റി, ഇരുവരും പരസ്പരം കുറ്റപ്പെടുത്തി; കല്‍പ്പനയുടെ വിവാഹവും വിവാഹമോചനവും ഇങ്ങനെ

സിനിമയില്‍ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചിരുന്ന കല്‍പ്പനയുടെ സ്വകാര്യ ജീവിതം അത്ര സന്തോഷകരമായിരുന്നില്ല. കല്‍പ്പനയുടെ കുടുംബജീവിതവും അവിചാരിതമായ മരണവും അതോടൊപ്പം ചേര്‍ത്തുവായിക്കാം. ഒട്ടും നിനച്ചിരിക്കാത്ത സമയത്താണ് കല്‍പ്പനയുടെ മരണം. ഒട്ടേറെ ഹാസ്യകഥാപാത്രങ്ങള്‍ക്ക് ജന്മം നല്‍കിയ കല്‍പ്പനയുടെ ജീവനറ്റ ശരീരത്തിനു മുന്നില്‍ മലയാളികള്‍ വേദനയോടെ നിന്നു. സിനിമയില്‍ എല്ലാവരെയും ചിരിപ്പിച്ചിരുന്ന നടിയുടെ വ്യക്തിജീവിതം അത്ര സന്തോഷകരമായിരുന്നില്ല. പ്രണയവും വിവാഹവും പിന്നീട് സംഭവിച്ച വിവാഹമോചനവും സിനിമാ കഥ പോലെയായിരുന്നു.

സംവിധായകന്‍ അനിലുമായി പ്രണയത്തിലായിരുന്നു കല്‍പ്പന. ഈ പ്രണയം ഒടുവില്‍ വിവാഹത്തിലെത്തി. ഒരേ ജന്മനക്ഷത്രം ആയിരുന്നു കല്‍പ്പനയുടെയും അനിലിന്റെയും, ‘അത്തം’. മാത്രമല്ല കല്‍പ്പനയുടെയും അനിലിന്റെയും ജന്മദിനം ഒക്ടോബര്‍ അഞ്ചാണ്. കല്‍പ്പന പൂര്‍ണമായും വെജിറ്റേറിയനും അനില്‍ നോണ്‍ വെജിറ്റേറിയന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്ന ആളുമായിരുന്നു. ഇതുമാത്രമായിരുന്നു ആകെയുള്ള വ്യത്യാസം.

Kalpana

1998 ലാണ് അനില്‍ കല്‍പ്പനയുടെ കഴുത്തില്‍ മിന്നുകെട്ടിയത്. ഇരുവര്‍ക്കും ശ്രീമയി എന്നു പേരുള്ള മകളുണ്ട്. 2012 ല്‍ അനിലും കല്‍പ്പനയും വിവാഹമോചിതരായി. കല്‍പനയെ തനിയ്ക്ക് മരണത്തേക്കാള്‍ ഭയമാണെന്നായിരുന്നു അന്ന് അനില്‍ പ്രതികരിച്ചത്. താന്‍ ആശുപത്രിയില്‍ കിടന്ന സമയത്ത് പോലും കല്‍പന തന്നെ തിരിഞ്ഞുനോക്കിയില്ലെന്ന ആക്ഷേപവും അനില്‍ ഉന്നയിച്ചിരുന്നു. കല്‍പനയ്ക്ക് കോടമ്പാക്കം സംസ്‌കാരമാണെന്ന് പോലും അനില്‍ ആക്ഷേപിച്ചു. എന്നാല്‍, അനിലുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ വ്യക്തമായ കാരണമുണ്ടെന്നും അത് പുറത്തുപറയില്ലെന്നുമായിരുന്നു കല്‍പ്പന പ്രതികരണം. അതേസമയം, അനിലിന്റെ പരസ്ത്രീ ബന്ധമാണ് വിവാഹമോചനത്തിലേക്ക് നയിച്ചതെന്നും അന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിവാഹമോചനത്തിനു ശേഷം മകള്‍ കല്‍പ്പനയ്‌ക്കൊപ്പമായിരുന്നു. 2016 ജനുവരി 25 നാണ് കല്‍പ്പനയുടെ മരണം.

 

അനില മൂര്‍ത്തി

Recent Posts

കുടുംബത്തില്‍ ഒരു എംഎല്‍എ ആയെന്ന് ആര്യ

പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ രമേഷ് പിഷാരടി നേടിയ…

22 hours ago

അരമനയുടെ തിണ്ണനിരങ്ങാന്‍ പോകരുത്; ലക്ഷ്മി പ്രിയ

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പ്രതികരണവുമായി…

22 hours ago

നടന്‍ സന്തോഷ് കെ നായരുടെ മരണത്തില്‍ മനം നൊന്ത് മോഹന്‍ലാല്‍

നടന്‍ സന്തോഷ് കെ നായരുടെ മരണത്തില്‍ മനം…

22 hours ago

വിജയ് തരംഗത്തെ വിമര്‍ശിച്ച് പ്രകാശ് രാജ്

തമിഴ്നാട്ടില്‍ വിജയ് നയിക്കുന്ന ടിവികെ പാര്‍ട്ടി നേടിയ…

22 hours ago

ഇന്ദ്രന്‍സിനോട് വലിയ ആരാധനയെന്ന് സൂര്യ

ആരാധകര്‍ ഏറെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ്…

2 days ago

ക്ലോത്തിംഗ് ബിസിനസ് വര്‍ക്കൗട്ടായില്ല, നഷ്ടം വന്നു; നമിത

ഏറെ ആരാധകരുള്ള ചലച്ചിത്രതാരമാണ് നമിതാ പ്രമോദ്. സംരംഭകകൂടിയാണ്…

2 days ago