Categories: Gossips

ഒരുകാലത്ത് വളരെ അടുത്ത സുഹൃത്തുക്കള്‍ ആയിരുന്ന ദിലീപും ഭാവനയും പിന്നീട് കടുത്ത ശത്രുക്കള്‍ ആയത് എങ്ങനെ? ഭാവനയെ ഒതുക്കാന്‍ ദിലീപ് ശ്രമിച്ചിരുന്നതായി ആരോപണം

ഒരുകാലത്ത് മലയാളത്തിലെ ഹിറ്റ് ജോഡികളായിരുന്നു ദിലീപും ഭാവനയും. ഇരുവരും ഒന്നിച്ചഭിനയിച്ച സിനിമകളെല്ലാം തിയറ്ററുകളില്‍ വന്‍ വിജയം നേടിയിരുന്നു. സിഐഡി മൂസ, തിളക്കം, ട്വന്റി 20, ചാന്ത്‌പൊട്ട്, ചെസ്, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ ദിലീപും ഭാവനയും ഒന്നിച്ചഭിനയിച്ചു. സിനിമയിലെ സൗഹൃദം ഇരുവരേയും അടുത്ത ചങ്ങാതിമാരാക്കി. എന്നാല്‍, പെട്ടന്നൊരു ദിവസം ഇരുവരും ശത്രുക്കളായി. പരസ്പരം മിണ്ടുക പോലും ചെയ്യാത്ത അവസ്ഥയിലേക്ക് എത്തി.

ദിലീപും ഭാവനയും അകലാന്‍ കാരണം എന്താണെന്ന് സിനിമാ ലോകം ഏറെ അന്വേഷിച്ചു. ഇരുവരുടേയും പേരുമായി ബന്ധപ്പെടുത്തി നിരവധി ഗോസിപ്പുകളും പ്രചരിച്ചു. ദിലീപിന്റെ ഭാര്യയായിരുന്ന മഞ്ജു വാര്യരും ഭാവനയുടെ അടുത്ത സുഹൃത്തായിരുന്നു. ആ ഇടയ്ക്കാണ് ദിലീപും ഭാവനയും തമ്മില്‍ അകല്‍ച്ചയിലാകുന്നത്. അതിനു കാരണമായി പറയുന്നത് ഒരു സ്റ്റേജ് ഷോയാണ്. ഭാവനയും കാവ്യ മാധവനും ദിലീപും ഈ സ്റ്റേജ് ഷോയില്‍ പങ്കെടുത്തിരുന്നു. അവിടെ വച്ച് കാവ്യയും ദിലീപും അടുത്തിടപഴകുന്നത് കണ്ട ഭാവന അക്കാര്യം അപ്പോള്‍ തന്നെ മഞ്ജുവിനെ വിളിച്ചറിയിച്ചു എന്നാണ് ഗോസിപ്പ്. ഇതറിഞ്ഞ ദിലീപ് ഭാവനയോട് ദേഷ്യപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവിടെ നിന്നാണ് ഇരുവരുടെയും ശത്രുത ആരംഭിക്കുന്നത്. ദിലീപിന് ഭാവനയോട് കടുത്ത ശത്രുതയായെന്നും ഭാവനയ്ക്ക് വന്ന അവസരങ്ങള്‍ പോലും ദിലീപ് ഇടപെട്ട് ഒഴിവാക്കിയിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

Bhavana and Dileep

ഭാവനയ്ക്ക് വരുന്ന അവസരങ്ങള്‍ ദിലീപ് ഇടപെട്ട് ഇല്ലാതാക്കിയിരുന്നതായി അന്ന് നിരവധി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വൈശാഖ് സംവിധാനം ചെയ്ത കസിന്‍സ് എന്ന സിനിമയില്‍ അഭിനയിക്കാന്‍ ഭാവനയെ തീരുമാനിച്ചതാണ്. എന്നാല്‍, പിന്നീട് അവസരം നഷ്ടമായി. കസിന്‍സ് എന്ന ചിത്രത്തിനായി ഭാവന കരാര്‍ ഒപ്പിട്ടിരുന്നു എന്നാണ് പറയുന്നത്. എന്നാല്‍, ദിലീപ് ഇടപെട്ടാണ് പിന്നീട് ഈ സിനിമയില്‍ നിന്ന് ഭാവനയെ ഒഴിവാക്കിയതെന്ന് അന്ന് ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. ദിലീപിനെതിരെ ഭാവന താരസംഘടനയായ അമ്മയ്ക്ക് പരാതി നല്‍കിയിട്ടും ഫലമൊന്നും ഉണ്ടായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭാവനയ്ക്ക് മലയാളത്തില്‍ പല അവസരങ്ങളും നഷ്ടപ്പെടാനുള്ള കാരണം ദിലീപ് ആണെന്നാണ് അന്നുമുതലുള്ള പ്രധാന ആരോപണം.

പില്‍ക്കാലത്ത് ഒരു അഭിമുഖത്തില്‍ സിനിമയില്‍ ഉള്ളവര്‍ തന്നെ തകര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് ഭാവന ആരോപിച്ചിരുന്നു. തന്നോട് വൈരാഗ്യം ഉള്ള പലരുമാണ് ഇതിനു പിന്നില്ലെന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് താരം പറഞ്ഞത്.

 

 

അനില മൂര്‍ത്തി

Recent Posts

അതിമനോഹരിയായി ഭാവന

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അനാര്‍ക്കലി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

ഗ്ലാമറസ് പോസുമായി ഗൗരി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

ബ്ലാക്കില്‍ അടിപൊളിയായി ശ്വേത മേനോന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

6 hours ago

സാരിയില്‍ അടിപൊളിയായി പ്രിയാമണി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

അടിപൊളി ചിത്രങ്ങളുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്..…

2 days ago