Categories: Gossips

ആ കഥാപാത്രം മോഹന്‍ലാലിന്റെ സംഭാവനയല്ല, മോഹന്‍ലാല്‍ നിര്‍ദേശിച്ചത് ശോഭനയേയും ഭാനുപ്രിയയേയും; രേവതിയുടെ വാക്കുകള്‍

മോഹന്‍ലാല്‍-ഐ.വി.ശശി കൂട്ടുകെട്ടില്‍ പിറന്ന സൂപ്പര്‍ഹിറ്റ് സിനിമയാണ് ദേവാസുരം. മോഹന്‍ലാലിന്റെ മാസ് വേഷങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠന്‍. സിനിമയില്‍ മോഹന്‍ലാലിനൊപ്പം മത്സരിച്ചഭിനയിച്ചത് നടി രേവതിയാണ്. ഭാനുപ്രിയ എന്നാണ് രേവതിയുടെ കഥാപാത്രത്തിന്റെ പേര്.

ഭാനുപ്രിയ എന്ന കഥാപാത്രം രേവതി ചെയ്യണമെന്ന് മോഹന്‍ലാല്‍ ആണ് നിര്‍ദേശിച്ചതെന്നും എന്നാല്‍ സിനിമയില്‍ അഭിനയിച്ച ശേഷം ഇതിന്റെ നന്ദി രേവതി കാണിച്ചില്ലെന്നും ഒരു സമയത്ത് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍, ഇതിനെയൊക്കെ രേവതി കൃത്യമായ മറുപടി നല്‍കി നേരിട്ടു. തന്നെ ഭാനുമതി എന്ന കഥാപാത്രത്തിലേക്ക് കൊണ്ടുവന്നത് സംവിധായകന്‍ ഐ.വി.ശശി ആണെന്നും മോഹന്‍ലാല്‍ നിര്‍ദേശിച്ചത് മറ്റ് രണ്ട് നടിമാരെ ആണെന്നും രേവതി പറഞ്ഞിരുന്നു.

Mohanlal and Revathy

മൂന്ന് നടിമാരെയാണ് ഭാനുമതി എന്ന കഥാപാത്രത്തിനായി ആദ്യം പരിഗണിച്ചതെന്ന് രേവതി പറയുന്നു. ശോഭന, ഭാനുപ്രിയ, രേവതി എന്നിങ്ങനെയായിരുന്നു ആ മൂന്ന് നടിമാര്‍. ‘ശോഭനക്കും, ഭാനുപ്രിയക്കും വേണ്ടി മോഹന്‍ലാലും രഞ്ജിത്തും ഒരുപാട് വാശി പിടിച്ചു, അവരില്‍ ആരെങ്കിലും മതി എന്ന രീതിയില്‍ തന്നെ നിന്നു, കാരണം അവര്‍ രണ്ടുപേരും നര്‍ത്തകിമാരാണ്. പക്ഷെ ഐ.വി.ശശി സാറാണ് ഞാന്‍ മതിയെന്ന് തീരുമാനിക്കുന്നത്. നെടുമുടി വേണുവിന്റെ മകളായും, നീലകണ്ഠന്റെ തോല്‍വിക്ക് കാരണമാകുന്ന ഭാനുമതിയായും ഞാന്‍ ചേരും എന്ന ശശി സാറിന്റെ നിഗമനമാണ് ഞാന്‍ ഭാനുമതിയാകാന്‍ കാരണമായത്,’ രേവതി പറഞ്ഞു.

 

അനില മൂര്‍ത്തി

Recent Posts

ക്യൂട്ട് ഗേളായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

5 days ago

അതിസുന്ദരിയായി വീണ നന്ദകുമാര്‍

പുതിയ ചിത്രത്തില്‍ ഏറെ മനോഹരിയായി വീണ നന്ദകുമാര്‍.…

5 days ago

മമ്മൂട്ടി-ഖാലിദ് റഹ്‌മാൻ ചിത്രം; ടൈറ്റിൽ ഇന്ന്

മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന…

6 days ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

6 days ago

ഗ്ലാമറസ് പോസുമായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

6 days ago

അതിസുന്ദരിയായി മഞ്ജു വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍.…

6 days ago