Mammootty and Shobana
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് സിബിഐ അഞ്ചാം ഭാഗം. സിനിമയുടെ ഷൂട്ടിങ് കൊച്ചിയില്‍ പുരോഗമിക്കുകയാണ്. സിനിമയുടെ കഥയും ട്വിസ്റ്റും മമ്മൂട്ടിയോട് മാത്രമാണ് സംവിധായകന്‍ കെ.മധുവും തിരക്കഥാകൃത്ത് എസ്.എന്‍.സ്വാമിയും പറഞ്ഞിരിക്കുന്നതെന്നാണ് വിവരം. സിനിമയിലെ മറ്റ് അഭിനേതാക്കള്‍ക്കൊന്നും സിനിമയുടെ കഥ അറിയില്ല. അനുവാദമില്ലാതെ സിനിമയുടെ സെറ്റിലേക്ക് സന്ദര്‍ശകരെ കടത്തിവിടില്ലെന്നാണ് വിവരം.
സിബിഐ അഞ്ചിന്റെ സെറ്റിലേക്ക് ഇന്നലെ അപ്രതീക്ഷിതമായി ഒരു അതിഥിയെത്തി. മറ്റാരുമല്ല അത്, മമ്മൂട്ടിക്കൊപ്പം നിരവധി സിനിമകളില്‍ അഭിനയിച്ച നടി ശോഭനയാണ്. സിബിഐ സിനിമയുടെ സെറ്റിലെത്തിയ ശോഭന മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ശോഭനയും സിബിഐ അഞ്ചാം ഭാഗത്തില്‍ അഭിനയിക്കുന്നുണ്ടോ എന്നാണ് ആരാധകര്‍ ഇപ്പോള്‍ ചോദിക്കുന്നത്.
Shobana and Mammootty
മലയാള സിനിമയില്‍ ആദ്യമായാണ് ഒരു സിനിമയുടെ അഞ്ചാം ഭാഗം ഒരുങ്ങുന്നത്. 1988 ല്‍ പുറത്തിറങ്ങിയ ഒരു സിബിഐ ഡയറിക്കുറിപ്പിലൂടെയാണ് സേതുരാമയ്യര്‍ സിബിഐ എന്ന ഐക്കോണിക് കഥാപാത്രം ജനിക്കുന്നത്. 33 വര്‍ഷങ്ങള്‍ക്ക് ശേഷം സേതുരാമയ്യര്‍ എന്ന കഥാപാത്രം അഞ്ചാം തവണയും മലയാളി പ്രേക്ഷകര്‍ക്കിടയിലേക്ക് എത്തുകയാണ്.
എസ്.എന്‍.സ്വാമിയുടെ തിരക്കഥയില്‍ കെ.മധുവാണ് സിനിമ സംവിധാനം ചെയ്യുന്നത്. ആദ്യ ഭാഗങ്ങളില്‍ അഭിനയിച്ച മുകേഷ് അഞ്ചാം ഭാഗത്തിലും മമ്മൂട്ടിക്കൊപ്പമുണ്ടെന്നാണ് വിവരം. ആശാ ശരത്ത്, രമേഷ് പിഷാരടി, സായ്കുമാര്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കമാണ് മമ്മൂട്ടി അവസാനമായി അഭിനയിച്ച സിനിമ.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…