Categories: latest news

അടിമുടി പുരുഷവിരുദ്ധത, എല്ലാ പുരുഷന്‍മാരേയും കാമാസക്തിയുള്ളവരായി ചിത്രീകരിച്ചിരിക്കുന്നു; സാമന്തയുടെ ഐറ്റം ഡാന്‍സിനെതിരെ രൂക്ഷ വിമര്‍ശനം

നടി സാമന്തയുടെ ഐറ്റം ഡാന്‍സിനെതിരെ രൂക്ഷ വിമര്‍ശനം. അല്ലു അര്‍ജുന്‍ ചിത്രം ‘പുഷ്പ’യില്‍ സാമന്തയുടെ കിടിലന്‍ ഐറ്റം ഡാന്‍സുണ്ട്. ഈ പാട്ട് അടിമുടി പുരുഷവിരുദ്ധതയാണെന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണം.

വലിയ പ്രതിഫലം വാങ്ങിയാണ് സാമന്ത പുഷ്പയിലെ ഐറ്റം ഡാന്‍സ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ലിറിക്കല്‍ വീഡിയോ ഇടിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ‘ഓ ചൊല്ലുന്നോ മാമാ’ എന്ന ഗാനമാണ് വിവിധ ഭാഷകളിലായി പുറത്തിറങ്ങിയിരിക്കുന്നത്. ഇതിന്റെ മലയാളം വേര്‍ഷന്‍ പാടിയിരിക്കുന്നത് നടി രമ്യ നമ്പീശന്‍ ആണ്.

Samantha

ഗാനത്തിലെ വരികള്‍ പുരുഷന്‍മാരെ അപമാനിക്കുന്ന തരത്തിലാണെന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണം. പുരുഷന്മാരെ മോശക്കാരായി കാണിക്കുന്നുവെന്നാരോപിച്ച് മെന്‍സ് അസോസിയേഷന്‍ എന്ന സംഘടന പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. പാട്ടിന്റെ വരികളില്‍ പുരുഷന്മാരെ കാമാസക്തിയുള്ളവരായി ചിത്രീകരിച്ചിരിക്കുന്നെന്നും ഗാനം പിന്‍വലിക്കണമെന്നുമാണ് പരാതിയില്‍ പറയുന്നത്.

അല്ലു അര്‍ജുന് പുറമേ ഫഹദ് ഫാസിലും പുഷ്പയില്‍ അഭിനയിക്കുന്നുണ്ട്. രണ്ട് പാര്‍ട്ടുകളായാണ് സിനിമ തിയറ്ററിലെത്തുക. പുഷ്പയില്‍ അഭിനയിക്കാന്‍ അല്ലു അര്‍ജുന്‍ 70 കോടിയാണ് പ്രതിഫലം ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

 

അനില മൂര്‍ത്തി

Recent Posts

ഹണിമൂണ്‍ ആണോ ? ചിത്രങ്ങളുമായി ഗ്രേസ്

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

4 hours ago

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

കിടിലന്‍ ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

4 hours ago

കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago