Categories: Gossips

‘എന്നെ മാത്രം സ്‌നേഹിച്ചാല്‍ പോരാ..’; വിക്കിയോട് കത്രീന, തന്റെ കണ്ടീഷന്‍ സമ്മതിച്ചാല്‍ മാത്രം വിവാഹമെന്ന് താരം

ബോളിവുഡ് സിനിമാലോകം ഒന്നടങ്കം ആഘോഷമാക്കിയ വിവാഹമാണ് കത്രീന കൈഫ്-വിക്കി കൗശല്‍ എന്നിവരുടെ. ഡിസംബര്‍ ഒന്‍പതിനായിരുന്നു ഇരുവരുടേയും വിവാഹം. സിനിമാ മേഖലയിലെ സുഹൃത്തുക്കളും വളരെ അടുത്ത ബന്ധുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. രാജസ്ഥാനിലെ സവായ് മധോപൂര്‍ ജില്ലയിലുള്ള സിക്സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാര റിസോര്‍ട്ടിലാണ് വിവാഹം നടന്നത്.

ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. വിക്കിയാണ് കത്രീനയെ ആദ്യം പ്രൊപ്പോസ് ചെയ്തത്. ഇഷ്ടം തുറന്നു പറഞ്ഞ ശേഷം വിക്കി കത്രീനയുടെ പിന്നാലെ കുറേ നടന്നു എന്നാണ് കത്രീനയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ തന്നെ തുറന്നുപറയുന്നത്.

Katrina Kaif and Vicky Kaushal

വിക്കി തന്നെ പ്രൊപ്പോസ് ചെയ്‌തെങ്കിലും കുറേ ആലോചിച്ച ശേഷമാണ് കത്രീന ‘യെസ്’ എന്ന മറുപടി നല്‍കിയത്. താന്‍ മുന്നോട്ടുവയ്ക്കുന്ന ഒരു നിബന്ധന അംഗീകരിച്ചാല്‍ മാത്രമേ വിവാഹത്തിനു സമ്മതിക്കൂ എന്ന് കത്രീന വിക്കിയോട് പറഞ്ഞിരുന്നു. ‘തനിക്ക് നല്‍കുന്ന അതേ സ്നേഹവും ബഹുമാനവും തന്റെ അമ്മയും സഹോദരങ്ങളുമടങ്ങുന്ന കുടുംബത്തിനും നല്‍കണം’ ഇതായിരുന്നു കത്രീനയുടെ വ്യവസ്ഥ. ഇപ്പോള്‍ വിക്കി തന്റെ സഹോദരങ്ങളുമായി നന്നായി പെരുമാറുന്നത് കൂടി കണ്ടതോടെ കത്രീന വലിയ സന്തോഷത്തിലാണെന്നും കത്രീനയുടെ സുഹൃത്തുക്കള്‍ പറയുന്നു.

അതേസമയം, വിവാഹ ആഘോഷങ്ങള്‍ കഴിഞ്ഞ് താരങ്ങള്‍ രാജസ്ഥാനില്‍ നിന്ന് മുംബൈയില്‍ എത്തി. സിനിമാ തിരക്കുകളിലേക്ക് താരങ്ങള്‍ നീങ്ങുകയാണ്. ഡേറ്റ് നല്‍കിയ സിനിമകള്‍ പൂര്‍ത്തിയാക്കേണ്ടതിനാല്‍ ഇരുവരും ഹണിമൂണ്‍ ഒഴിവാക്കി.

 

അനില മൂര്‍ത്തി

Recent Posts

മനോഹരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…

6 hours ago

സാരിയില്‍ ഗ്ലാമറസായി ഇഷാനി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി കൃഷ്ണ.…

6 hours ago

അതിസുന്ദരിയായി മീനാക്ഷി ദിലീപ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീനാക്ഷി ദിലീപ്.…

6 hours ago

ചീരുവിന്റെ ഓര്‍മകളില്‍ മേഘ്‌ന

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് മേഘ്ന രാജ്.…

1 day ago

ഒരു ദിവസം ഞാന്‍ ഭയങ്കരമായി കരഞ്ഞു; വിവാഹ ജീവിതത്തെക്കുറിച്ച് ജുവല്‍

റിയാലിറ്റ് ഷോ അവതാരകായി തിളങ്ങി ആരാധകരുടെ മനം…

1 day ago

പിണങ്ങിപ്പോയവരെ അമ്മയിലേക്ക് സ്വാഗതം ചെയ്ത് ശ്വേത മേനോന്‍

ഗ്ലാമറസ് വേഷങ്ങിലും നാടന്‍ വേഷങ്ങളിലും ഒരു പോലെ…

1 day ago