Categories: latest news

നായകനെ കണ്ടു, ആരാധികയുടെ നിമിഷം; മമ്മൂട്ടിയെ കണ്ട ത്രില്ലില്‍ ശോഭന

മലയാള സിനിമയില്‍ ഏറെ ആഘോഷിക്കപ്പെട്ട പ്രണയ ജോഡികളാണ് മമ്മൂട്ടിയും ശോഭനയും. ഇരുവരും ഒന്നിച്ചഭിനയിച്ച സിനിമകളെല്ലാം സൂപ്പര്‍ഹിറ്റുകളായിരുന്നു. മഴയെത്തും മുന്‍പെ, യാത്ര, കളിയൂഞ്ഞാല്‍, പപ്പയുടെ സ്വന്തം അപ്പൂസ്, ഗോളാന്തരവാര്‍ത്ത, കാണാമറയത്ത്, കളിക്കളം, വല്യേട്ടന്‍ തുടങ്ങി ഒരുപിടി നല്ല സിനിമകളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചു.

സിനിമയിലെ സഹപ്രവര്‍ത്തകന്‍ എന്നതിലുപരി മമ്മൂട്ടിയും ശോഭനയും വളരെ അടുത്ത സുഹൃത്തുക്കളാണ്. ശോഭന സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്തുപ്പോഴും മമ്മൂട്ടിയുമായി നല്ല സൗഹൃദമുണ്ടായിരുന്നു. പിന്നീട് ശോഭനയുടെ തിരിച്ചുവരവിന് കാരണമായ വരനെ ആവശ്യമുണ്ട് എന്ന സിനിമയില്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാനൊപ്പവും താരം അഭിനയിച്ചു.

Mammootty and Shobana

തന്റെ പ്രിയ സുഹൃത്തുക്കളില്‍ ഒരാളായ മമ്മൂട്ടിയെ കണ്ടുമുട്ടിയതിന്റെ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയാണ് ഇപ്പോള്‍ ശോഭന. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രവും ശോഭന പങ്കുവച്ചിട്ടുണ്ട്. ‘നായകനെ സന്ദര്‍ശിച്ചു, ഒരു ആരാധികയുടെ നിമിഷം’ എന്ന ക്യാപ്ഷനോടെയാണ് ശോഭന മമ്മൂട്ടിക്കൊപ്പമുള്ള പുതിയ ചിത്രം പങ്കുവച്ചിരിക്കുന്നത്.

സിബിഐ അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് ഇപ്പോള്‍ മമ്മൂട്ടി. സിബിഐ 5 ന്റെ സെറ്റില്‍ വന്നാണ് ശോഭന മമ്മൂട്ടിയെ കണ്ടതെന്നാണ് സൂചന. സിനിമയ്‌ക്കൊപ്പം നൃത്ത പരിശീലനത്തില്‍ കൂടി ശ്രദ്ധ കേന്ദ്രീകരിച്ചാണ് ശോഭനയുടെ കരിയര്‍ മുന്നോട്ടു പോകുന്നത്.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

7 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

14 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

14 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

14 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

14 hours ago